സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റ് ജൂൺ 23 ന് ഇന്ത്യൻ വിപണിയിൽ

സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റ് ഇന്ത്യയിൽ ജൂൺ 23 അവതരിപ്പിക്കും.ആമസോൺ ലിസ്റ്റിംഗ് പ്രകാരമാണ് ഈ തീയതിയിൽ ഡിവൈസ് എത്തുന്നത്.ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ടാബ്‌ലെറ്റ് ‘ഉടൻ വരുന്നു’ എന്ന് വ്യക്തമാക്കിയതിന് ശേഷമാണ് ഈ ലോഞ്ച് തീയതി പ്രത്യക്ഷപ്പെട്ടത്.

സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റ് വിപണിയിലെത്തിയ ഉടൻ തന്നെ ആമസോൺ വഴി വിൽപ്പനയ്ക്കായി ലഭ്യമാകും. എന്നാൽ, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് വരാനിരിക്കുന്ന ഈ ടാബ്‌ലെറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ വെളിപ്പെടുത്തുന്നില്ല.
വരാനിരിക്കുന്ന സാംസങ് ഗാലക്‌സി ടാബ് എ 7 ലൈറ്റ് ജൂൺ 23 മുതൽ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആമസോൺ വഴി വാങ്ങാൻ ലഭ്യമാണ്.

ഇ-കൊമേഴ്‌സിലെ ലിസ്റ്റിംഗിൽ വരാനിരിക്കുന്ന സാംസങ് ടാബ്‌ലെറ്റിൻറെ വില എത്രയാണെന്ന കാര്യം വെളിപ്പെടുത്തുന്നില്ല. ബേസിക് വൈ-ഫൈ മാത്രമുള്ള മോഡലിനൊപ്പം സാംസങ് ഇന്ത്യയിൽ വൈ-ഫൈ + എൽടിഇ മോഡലും അവതരിപ്പിക്കുമോ എന്ന കാര്യവും വ്യക്തമല്ല. ആഗോളതലത്തിൽ സാംസങ് ഗാലക്‌സി എ 7 ടാബ് ലൈറ്റ് പുറത്തിറക്കിയപ്പോൾ, വൈ-ഫൈ മാത്രമുള്ള വേരിയന്റിന് ജിബിപി 149 (ഏകദേശം 15,400 രൂപ), വൈ-ഫൈ + എൽടിഇ വേരിയന്റിന് ജിബിപി 179 (ഏകദേശം 18, 500 രൂപ) എന്നിങ്ങനെയായിരുന്നു വില നൽകിയിരുന്നത്.

Top