എസ്9 അള്‍ട്രാ ഉൾപ്പടെ 3 മോഡലുകളുമായി സാംസങ് ഗ്യാലക്‌സി ടാബ് സീരിസ്

കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് പുതിയ ഗ്യാലക്‌സി ടാബ് എസ്9 ശ്രേണിയില്‍ 14.6 – ഇഞ്ച് വലിപ്പമുള്ള എസ്9 അള്‍ട്രാ അടക്കം മൂന്നു മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നു. ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരുത്തിനും ഒട്ടും കുറവില്ല. എല്ലാ മോഡലുകള്‍ക്കും ശക്തി പകരുന്നത് ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ഫോര്‍ ഗ്യാലക്‌സി പ്രൊസസര്‍ ആണ്. ഗ്യാലക്‌സി ടാബ് എസ്9, ടാബ് എസ്9 പ്ലസ്, ടാബ് എസ്9 അള്‍ട്രാ എന്നിങ്ങനെയാണ് മൂന്നു മോഡലുകള്‍ക്കും പേരിട്ടിരിക്കുന്നത്.

ടാബ്‌ലറ്റ് കംപ്യൂട്ടര്‍ വിപണിയില്‍ കരുത്തുറ്റ ചലനങ്ങള്‍ ഉണ്ടാക്കാനാണ് പുതിയ സീരിസ് പുറത്തിറക്കിയിരിക്കുന്നതെന്ന കമ്പനി പറയുന്നു. ഗ്യാലക്‌സി ടാബ് എസ്9 സീരിസിലെ മൂന്നു മോഡലുകള്‍ക്കുമൊപ്പം ഐപി68 റേറ്റിങ് ഉള്ള എസ് പെന്‍ ഒപ്പം നല്‍കുന്നു. പുതുമകള്‍ക്കു പകരം, നേരത്തെ അംഗീകരിക്കപ്പെട്ട ഫീച്ചറുകള്‍ മെച്ചപ്പെടുത്തുക എന്നതാണ് കമ്പനി അടുത്തകാലത്തായി അനുവര്‍ത്തിച്ചുവരുന്ന രീതി. ഗ്യാലക്‌സി ടാബ് എസ്9ന് വലിപ്പം 11-ഇഞ്ചാണ്.

ടാബ് എസ്9 പ്ലസിന് 12.4-ഇഞ്ച് വലിപ്പമുണ്ടെങ്കില്‍, ടാബ് എസ്9 അള്‍ട്രായ്ക്ക് 14.6-ഇഞ്ച് വലിപ്പമാണ് ഉള്ളത്. തങ്ങളുടെപുതിയ ടാബ് ശ്രേണിയുടെ സ്‌ക്രീനിന് 120ഹെട്‌സ് റിഫ്രെഷ് റേറ്റ് ആണ്, നല്ല പ്രകാശം ഉള്ള സമയത്തും വ്യക്തമായ കാഴ്ച ലഭിക്കാനായി വിഷന്‍ ബൂസ്റ്റര്‍ സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മൂന്നു മോഡലുകള്‍ക്കും ഓണ്‍സ്‌ക്രീന്‍ ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട്.

ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ട് ഉള്ള സ്റ്റീരീയോ സ്പീക്കറുകള്‍ പുതിയ സീരിസിന് ഉണ്ട്. ഈടു നില്‍ക്കാനായി മൂന്നു മോഡലുകളുടെയും പിന്നില്‍ ആര്‍മര്‍ അലുമിനം ഉപയോഗിച്ച് ശക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 11-ഇഞ്ച് ടാബിന് 13എംപി പിന്‍ ക്യാമറയാണ്ഉള്ളത്. 12എംപി അള്‍ട്രാവൈഡ് ക്യാമറയാണ് സെല്‍ഫിക്ക് നല്‍കിയിരിക്കുന്നത്. ടാബ് എസ് 9പ്ലസിന് ഇരട്ട പിന്‍ക്യാമറാ സിസ്റ്റം ഉണ്ട്-13എംപി + 8എംപി. സെല്‍ഫിക്ക് 12എംപി ക്യാമറയും ഉണ്ട്. ഗ്യാലക്‌സി ടാബ് എസ്9 അള്‍ട്രായ്ക്കും ഇരട്ട പിന്‍ക്യാമറയാണ് നല്‍കിയിരിക്കുന്നത്-13എംപി+8എംപി. എന്നാല്‍ സെല്‍ഫിക്കും ഇരട്ട ക്യാമറകള്‍ ഉണ്ട്-12എംപി+12എംപി.

ഗ്യാലക്‌സി ടാബ്എസ്9ന് 8ജിബി റാം ഉണ്ട്. 8,400എംഎഎച് ബാറ്ററിയും ഉണ്ട്. ഭാരം 498 ഗ്രാം. അതേസമയം, ടാബ് എസ്9 പ്ലസിന് 12ജിബി റാം ഉണ്ട്. 10,090എംഎഎച് ബാറ്ററിയും. ഭാരം 586 ഗ്രാം. ടാബ് എസ്9 അള്‍ട്രായ്ക്ക് 12ജിബി/ 16ജിബി റാം ഉള്ള രണ്ടു വേരിയന്റുകള്‍ഉണ്ട്. 11,200എംഎഎച് ബാറ്ററിയാണ് ഇതിനുള്ളത്. ഭാരം 732 ഗ്രാം.

ഇന്ത്യയിലെ വിലയും പ്രഖ്യാപിച്ചു:

മൂന്നു വേരിയന്റുകളും ഇളം തവിട്ടു നിറത്തിലാണ് (Beige) ലഭ്യമാക്കിയിരിക്കുന്നത്.

എസ്9 അള്‍ട്രാ 512 ജിബി വൈഫൈ മാത്രം 119,999 രൂപ

എസ്9 അള്‍ട്രാ 512 ജിബി 5ജിയും ഉള്ള വേരിയന്റ്-133,999 രൂപ.

എസ്9 അള്‍ട്രാ 256 ജിബി വൈഫൈ മാത്രം 108,999 രൂപ

എസ്9 അള്‍ട്രാ 256 ജിബി 5ജി-122,999 രൂപ

ടാബ് എസ്9 പ്ലസ് 256ജിബി വൈഫൈ മാത്രം-90,999 രൂപ

ടാബ് എസ്9 പ്ലസ് 256ജിബി 5ജി-104,999 രൂപ

ടാബ് എസ്9 256ജിബി വൈഫൈ മാത്രം-83,999 രൂപ

ടാബ് എസ്9 128ജിബി വൈഫൈ മാത്രം-72,999 രൂപ

ടാബ് എസ്9 128ജിബി 5ജി-85,999 രൂപ.

Top