സാംസങ് ഗാലക്‌സി ടാബ് എസ് 4 ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍

ക്ഷിണകൊറിയന്‍ സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ സാംസങ് പുതിയ ഗാലക്‌സ് ടാബ് എസ് 4 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. 60000 രൂപയോളം വിലയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റിലാണ് ഗാലക്‌സി നോട്ട് 9 സ്മാര്‍ട്‌ഫോണിനൊപ്പം ഗാലക്‌സി ടാബ് എസ് 4 കമ്പനി അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയിലെത്തിയ ഗാലക്‌സി നോട്ട് 9 ന് 68,990 രൂപയാണ് വില.

10.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഗാലക്‌സി ടാബ് എസ് 4ല്‍ ഉള്ളത്. 1600x 2560 പിക്‌സല്‍ റസലൂഷനാണ് ഇതിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ഉപയോഗിച്ചിട്ടുള്ള ടാബിന് നാല് ജിബി , ആറ് ജിബി റാം വേരിയന്റുകളും 64 ജിബി, 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റുകളുമാണുള്ളത്.

13 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയാണ് ടാബ് എസ് 4 നുള്ളത്. എട്ട് മെഗാപിക്‌സലിന്റേതാണ് സെല്‍ഫിക്യാമറ. രണ്ട് ക്യാമറകള്‍ ഉപയോഗിച്ചും 1080 പിക്‌സല്‍ റസലൂഷനിലുള്ള വീഡിയോകള്‍ പകര്‍ത്താന്‍ സാധിക്കും.

7300 എംഎഎച്ച് ബാറ്ററിയാണ് ടാബിലുള്ളത്. ഉയര്‍ന്ന പിപിഐ ഡിസ്‌പ്ലേയും, ക്വാഡ് സ്പീക്കര്‍ സൗകര്യവും ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടും ടാബിലുണ്ടാവും. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള സാംസങ് എക്‌സ്പീരിയന്‍സ് യുഐ ആണ് ടാബില്‍ ഒരുക്കിയിരിക്കുന്നത്.

Top