ഇന്ത്യന്‍ വിപണി കൈയ്യടക്കാന്‍ സാംസങ് ഗാലക്‌സി ടാബ് എസ് 3

സാംസങ് ഇലക്ട്രോണിക്‌സിന്റെ ഗാലക്‌സി ടാബ് എസ് 3 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി.

മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമതയ്ക്കായി കൂടുതല്‍ നിലവാരമുള്ള എസ് പെന്‍, പെട്ടെന്നു ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 6000 എം എ എച്ച് ബാറ്ററി, എ കെ ജി ട്യൂണ്‍ഡ് ക്വാദ് സ്പീക്കര്‍, 9.7 ഇഞ്ച് എച്ച് ഡി ആര്‍ ഡിസ്‌പ്ലേ എന്നിവയോടു കൂടിയാണ് പുതിയ ടാബ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്.

മികച്ച കാഴ്ച നല്‍കുന്ന ഈ ടാബിന്റെ കനം ആറു മില്ലിമീറ്ററും ഭാരം 434 ഗ്രാമുമാണ്. ഉയര്‍ന്ന ഗുണമേന്മയുള്ള വീഡിയോ, ഗെയിമിംഗ് അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ഗാലക്‌സി ടാബ് എസ് 3.

ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 820 പ്രോസസര്‍, 4 ജി ബി റാം, 32 ജി ബി ഇന്റേണല്‍ മെമ്മറി എന്നിവ ഇവയുടെ സവിശേഷതകളാണ്. ആന്‍ഡ്രോയിഡ് 7.0 നൗഗറ്റിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്.

പന്ത്രണ്ടുമണിക്കൂര്‍ വീഡിയോ പ്ലേബാക്ക് സാധിക്കുന്ന ഈ ടാബില്‍ 13 എം പി ഓട്ടോഫോക്കസ് റിയല്‍ ക്യാമറയും 5 എം പി ഫ്രണ്ട് ക്യാമറയുമുണ്ട്. പോഗോ കീബോര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. 47,990 രുപ വിലയുള്ള ടാബ് കറുപ്പ്, സില്‍വര്‍ നിറങ്ങളിലാണ് ലഭ്യമാകുക.

Top