മികച്ച ഫീച്ചറുകളുമായി ‘സാംസങ്ങ് ഗാലക്‌സി ടാബ് എ’

മികച്ച സവിശേഷതകളുമായി സാംസങ്ങിന്റെ ഏറ്റവും പുതിയ ടാബ് പുറത്തിറക്കി.
ഏകദേശം 17990 രൂപയാണ് ടാബിന്റെ വിപണി വില.

8 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് സാംസങ്ങ് ഗാലക്‌സി ടാബ് എയില്‍ ഒരുക്കിയിരിക്കുന്നത്.

കൂടാതെ 1,280X800 പിക്‌സല്‍ റെസലൂഷനും ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍430 പ്രോസസറിലുള്ള പ്രവര്‍ത്തനവും ടാബിന്റെ പ്രത്യേകതയാണ്.

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ് 256 ജിബിവരെ മെമ്മറി കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്നത് ടാബിന്റെ മറ്റൊരു സവിശേഷതയാണ്.

8 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്‌സലിറെ മുന്‍ ക്യാമറയും ഉള്‍പ്പെടുന്ന സാംസങ്ങ് ഗാലക്‌സി ടാബ് എയ്ക്ക് ബാറ്ററിക്ക് 5000 mAh കരുത്തുണ്ട്.

ഉടന്‍തന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റുകളിലും ഓഫ് ലൈനിലും ഇത് ലഭ്യമാകും.

Top