സാംസങ് ഗാലക്‌സി നോട്ട്9 വൈറ്റ് വാരിയന്റ്, ഗാലക്‌സി എസ്9 പ്ലസ് ബ്ലു വെര്‍ഷന്‍ അവതരിപ്പിച്ചു

സാംസങ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ രണ്ട് കളര്‍ വാരിയന്റുകള്‍ കൂടി അവതരിപ്പിച്ചു. നോട്ട് 9 വൈറ്റ് കളര്‍ വാരിയന്റും എസ്9 പ്ലസ് പൊളാരിസ് ബ്ലു കളര്‍ വാരിയന്റുമാണ് അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 9 128 ജിബി സ്‌റ്റോറേജ് വാരിയന്റിലാണ് വൈറ്റ് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. 67,900 രൂപയാണ് ഫോണിന്റെ വില. ഗാലക്‌സി എസ്9 പ്ലസ് 64 ജിബി വാരിയന്റിലാണ് ബ്ലു കളര്‍ വാരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. 64,900 രൂപയാണ് ഫോണിന്റെ വില.

19:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.4 ഇഞ്ച് ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് നോട്ട് 9ന് ഉള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ 9 പൈയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 4,000 എംഎഎച്ചാണ് ബാറ്ററി. വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടും ഫോണിലുണ്ട്. 12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.

Top