ഗാലക്‌സി S9, S9+ മാര്‍ച്ച് 6ന് ഇന്ത്യന്‍ വിപണിയില്‍ ; ഓണ്‍ലൈന്‍ വഴി ബുക്ക്‌ ചെയ്യാം

SAMSUNG

സാംസങിന്റെ പുതിയ സ്മാര്‍ട്‌ഫോണുകളായ ഗാലക്‌സി S9, S9+ എന്നിവ മാര്‍ച്ച് 6ന് ഇന്ത്യന്‍ വിപണിയിലെത്തും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് ഫോണ്‍ പുറത്തിറക്കുക. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി പ്രീരജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം സാംസങിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലും വില്‍പ്പനകേന്ദ്രങ്ങളിലും ലഭ്യമാണ്. കൂടാതെ എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും ഫോണ്‍ വാങ്ങാം.

എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഫോണ്‍ പ്രീരജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.airtel.in/onlinestore അല്ലെങ്കില്‍ മൈ എയര്‍ടെല്‍ ആപ്പ് എന്നിവ വഴി രജിസ്റ്റര്‍ ചെയ്യാം. മാര്‍ച്ച് 4ന് പ്രീരജിസ്‌ട്രേഷന്‍ അവസാനിക്കും. എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ രജിസ്റ്റര്‍ നൗ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഗാലക്‌സി S9, S9+നും പ്രത്യേകം ലിങ്കുകള്‍ കാണാം.

ഇതില്‍ നിന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ നല്‍കി പ്രീരജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 6ന് ഫോണ്‍ വാങ്ങുന്നതിന് അവസരം ലഭിക്കും. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഗാലക്‌സി S9, S9+ എന്നിവയ്ക്ക് വേണ്ടി എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ പ്രീരജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ക്യാമറ, സ്‌ക്രീന്‍, ശബ്ദം എന്നിവയില്‍ വലിയ മാറ്റങ്ങളോടെയാണ് ഗാക്‌സിസി S9, S9+ എന്നിവ വിപണിയിലെത്തുന്നത്. സ്മാര്‍ട്‌ ബിക്‌സിബി എക്‌സ്പീരിയന്‍സും ഫോണുകള്‍ ഉറപ്പുനല്‍കുന്നു. മിഡ്‌നൈറ്റ് ബ്ലാക്ക്, ലിലാക് പര്‍പ്പിള്‍, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

ഇന്ത്യയില്‍ മാര്‍ച്ച് 16 മുതല്‍ ഫോണുകളുടെ വില്പന ആരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top