സാംസങ് ഗ്യാലക്‌സി എസ്8 പ്ലസ് ഡിസ്‌കൗണ്ട് സെയില്‍ ആരംഭിച്ചു

സാംസങ് ഗ്യാലക്‌സി എസ്8 സ്മാര്‍ട്‌ഫോണിന് ഇന്ത്യയില്‍ വന്‍ വിലക്കുറവ്. ഇന്ത്യയിലെ ഓഫ്‌ലൈന്‍ റീടെയില്‍ ഷോപ്പുകളില്‍ സെയില്‍ ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 4000 രൂപയാണ് ഫോണിന് ഡിസ്‌കൗണ്ട് സെയില്‍ ഉള്ളത്.

എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്കും ഈ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. 43,990 രൂപയ്ക്ക് ഫോണ്‍ ലഭിക്കുന്നതാണ്.

5.8 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ. 3,000 എംഎഎച്ചാണ് ബാറ്ററി. 12 എംപി റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ലെന്‍സുമാണ് ഫോണിനുള്ളത്. ബാക്ക് വശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഐറിസ് സ്‌കാനറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top