ഗ്യാലക്‌സി എസ് 8, എസ് 8 പ്ലസ് മോഡലുകളുടെ വില കുറച്ച് സാംസങ്

samsung-galaxy-s9-s9-plus

ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് എന്നിവയുടെ വില വെട്ടിക്കുറച്ച് സാംസങ്. 57,900 രൂപയായിരുന്ന ഗ്യാലക്‌സി എസ് 8, 64 ജിബി മോഡല്‍ ഇനി 49,990 രൂപയ്ക്കാവും ലഭിക്കുക. ഗ്യാലക്‌സി എസ് 8 പ്ലസിന് 53,990 രൂപയും ഗ്യാലക്‌സി എസ് 8 പ്ലസ് 128 ജിബി പതിപ്പിന് വില 64,900 രൂപയുമാണ് പുതുക്കിയ വില. ഇതിനു പുറമെ പേടിഎം മാള്‍ വഴി ഈ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 10,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്.

Top