ഗ്യാലക്സി എസ് 23 സീരിസ് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചു

സാംസങ്ങ് കഴിഞ്ഞ ദിവസമാണ് ഗ്യാലക്സി എസ് 23 സീരിസ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പിന്റെ കരുത്തിലാണ് ഈ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ എത്തുന്നത്. മൂന്ന് പതിപ്പുകളാണ് ഈ ഫോണിന്റെതായി ഉള്ളത്. ഗ്യാലക്സി എസ് 23, എസ് 23 പ്ലസ്, ഗ്യാലക്സി എസ് 23 അള്‍ട്ര എന്നിവയാണ് അവ. ഫെബ്രുവരി 2 മുതല്‍ ഈ ഫോണുകള്‍ ഇന്ത്യയില്‍ പ്രീ ഓഡര്‍ ചെയ്യാന്‍ സാധിക്കും.

സാംസങ്ങ്.കോം സൈറ്റില്‍ 1999 രൂപ നല്‍കി പ്രീ ഓഡര്‍ നല്‍കുന്നവര്‍ക്ക് ഇപ്പോള്‍ 5000 രൂപയോളം മൂല്യമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഒപ്പം പഴയ സ്മാര്‍ട്ട് ഫോണുകള്‍ മാറ്റി എസ് 23 സീരിസ് ഫോണുകള്‍ എടുക്കുന്നവര്‍ക്ക് മികച്ച ഓഫറുകള്‍ ലഭിക്കും. ഒപ്പം ഫോണിന് വെല്‍ക്കം വൌച്ചറിന് 2000 രൂപ കിഴിവും ലഭിക്കും. ഒപ്പം എക്സ്ക്യൂസീവ് കളര്‍ ഓപ്ഷനില്‍ ഫോണ്‍ വാങ്ങാന്‍ സാധിക്കും.

സാംസങ് ഗാലക്‌സി എസ് 23 അൾട്രാ ഫാന്‍റം ബ്ലാക്ക്, ക്രീം, ഗ്രീൻ എന്നീ എക്സ്ക്യൂസീവ് നിറങ്ങളിൽ ലഭ്യമാകും. ഒപ്പം റെഡ്, ഗ്രാഫേറ്റ്, ലൈം, സ്കൈ ബ്ലൂ നിറങ്ങളിലും ഫോണ്‍ ലഭ്യമാകും. ഇന്ത്യയില്‍ ഈ ഹൈഎന്‍റ് ഫോണിന്‍റെ വിലയിലേക്ക് വന്നാല്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസങ്ങ് ഗ്യാലക്സി എസ്23 അള്‍ട്രയുടെ അടിസ്ഥാന മോഡലിന് 1,24,999 രൂപയാണ് വില. അതുപോലെ ഗ്യാലക്സി എസ് 23 അൾട്രായുടെ 512 ജിബി, 1 ടിബി വേരിയന്‍റുകള്‍ക്ക് യഥാക്രമം 13,4,999 രൂപയ്ക്കും 15,4,999 രൂപയ്ക്കും ലഭിക്കും.

സാംസങ് ഗ്യാലക്‌സി എസ്23+ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 94,999 രൂപയും 8 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലിന് 10,4,999 രൂപയുമാണ് വില.

Top