സാംസങ് ഗാലക്‌സി എസ്20 എഫ്ഇ സ്മാർട്ഫോൺ പുറത്തിറങ്ങി

സാംസങിന്റെ വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്‌സി എസ്20 എഫ്ഇ പുറത്തിറങ്ങി. ഈ സ്മാർട്ട്ഫോൺ 6 ജിബി റാം + 128 ജിബി, 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. ഗാലക്‌സി എസ്20 എഫ്ഇ ആൻഡ്രോയിഡ് 10 ബേസ്ഡ് യുഐ 2.0ലാണ് പ്രവർത്തിക്കുന്നത്.

20: 9 അസ്പാക്ട് റേഷിയോ, 120Hz റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകളുള്ള ഡിസ്പ്ലെയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഉണ്ട്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഒക്ടാകോർ എക്‌സിനോസ് 990 എസ്ഒസി ആണ് ഗാലക്‌സിയുടെ എസ്20 എസ്ഇയുടെ 4ജി വേരിയന്റിന് കരുത്ത് നൽകുന്നത്. 5ജി വേരിയന്റിൽ ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 865 എസ്ഒസിയാണ് ഉള്ളത്.

ക്ലൌഡ് റെഡ്, ക്ലൌഡ് ഓറഞ്ച്, ക്ലൌഡ് ലാവെൻഡർ, ക്ലൌഡ് മിന്റ്, ക്ലൌഡ് നേവി, ക്ലൌഡ് വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ഫോൺ ലഭ്യമാവുക. ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള ഗാലക്സി എസ്20 ഫാൻ എഡിഷൻ സ്മാർട്ട്ഫോണിന്റെ പ്രൈമറി ക്യാമറ എഫ് / 1.8 വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ പ്രൈമറി സെൻസറാണ്. 12 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 8 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവയാണ് മറ്റ് ക്യാമറകൾ. ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

ഗൈറോസ്‌കോപ്പ്, ഹാൾ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയാണ് ഡിവൈസിലുള്ള സെൻസറുകൾ. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. 190 ഗ്രാം ആണ് ഊ സ്മാർട്ട്ഫോണിന്റെ ഭാരം. സാംസങ് ഗാലക്‌സി എസ്20 എഫ്ഇ സ്മാർട്ട്ഫോണിന്റെ വില 699 ഡോളർ (ഏകദേശം 51,400 രൂപ) മുതലാണ് ആരംഭിക്കുന്നത്.

Top