സുരക്ഷാ സംവിധാനവുമായി സാംസങ്ങ് ഗാലക്‌സി ‘എസ്8, എസ്8 പ്ലസ്‌’

സാംസങ്ങ് ഫോണുകള്‍ക്ക് പുതിയ അപ്‌ഡേറ്റുകള്‍ ഒരുക്കിയിരിക്കുന്നു. പ്രത്യേക സുരക്ഷയ്ക്കാണു കമ്പനി പ്രാധാന്യം നല്‍കിയിരിക്കുന്നത്.

കമ്പനിയുട ഫ്‌ളാഗ്ഷിപ്പുകള്‍ക്ക് പുതിയ അപ്‌ഡേറ്റ് ലഭിക്കുകയും ഗാലക്‌സി എസ്8 ഡ്യുവോയ്ക്ക് പുതിയ ആന്‍ഡ്രോയിഡ് 8.0 ഓറിയോ ബീറ്റ അപ്‌ഡേറ്റും ലഭിച്ചു.

എന്നാല്‍ ഡിവൈസുകളില്‍ സ്ഥിരതയാര്‍ന്ന പതിപ്പ് ലഭിക്കുന്നില്ലെങ്കിലും രണ്ട് ഡിവൈസുകള്‍ക്ക് വേണ്ടിയുളള അപ്‌ഡേറ്റ് ഇപ്പോള്‍ പുറത്തു വന്നു.

എന്നാല്‍ ബീറ്റയ്ക്കും സ്റ്റാന്‍ഡേര്‍ഡ് അപ്‌ഡേറ്റിനും സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി അതേ ഔദ്യോഗിക ചാന്‍സലോഗ് ഉപയോഗിച്ചിട്ടുണ്ടെന്ന് സാംസങ്ങ് വ്യക്തമാക്കി.

ബ്ലൂടൂത്ത് കണക്ടിവിറ്റിയിലും എറ്റവും പുതിയ ഗൂഗിള്‍ സുരക്ഷ പാച്ചുകളിലും മികച്ച സവിശേഷതയാണു ഒരുക്കുന്നത്.

പുതിയ സവിശേഷതയ്ക്കു പുറമേ 61 ആന്‍ഡ്രോയിഡ് പ്രശ്‌നങ്ങള്‍ക്കും കൂടാതെ ആറു മൊബൈല്‍ ചൂഷണങ്ങള്‍ക്കുമുള്ള പരിഹാരങ്ങളും നല്‍കുന്നു.

ഈ ഫോണുകളുടെ അപ്‌ഡേറ്റ് സൈസ് 545 എംബിയും, ഗാലക്‌സി എസ്8ന്റെ ബിള്‍ഡ് നമ്പര്‍ G950FXXU1AQK7 നും എസ്8 പ്ലസിന്റെ ബിള്‍ഡ് നമ്പര്‍ G955FXXXU1AQK7 എന്നിവയുമാണ്.

OTP അടിസ്ഥാനത്തിലാണ് അപ്‌ഡേറ്റ് ഒരുക്കിയിരിക്കുന്നത് . ഗാലക്‌സി എസ്8, എസ്8 പ്ലസ് ഉപയോക്താക്കള്‍ നോട്ടിഫിക്കേഷന്‍ ടാബില്‍ വളരെ ശ്രദ്ധയോടെ അപ്‌ഡേറ്റുകള്‍ പരിശോധിക്കണം.

Top