സാംസങ് ഗ്യാലക്‌സി ഓണ്‍8 ഈ ആഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും

samsung

സാംസങ് ഗ്യാലക്‌സി ഓണ്‍8 2018 വേര്‍ഷന്‍ ഈ ആഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും. 18,000 രൂപയാണ് ഫോണിന്റെ വില. 4 ജിബി റാം 64 ജിബി സ്‌റ്റോറേജാണ് ഫോണിനുള്ളത്. 6 ഇഞ്ച് എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഗ്യാലക്‌സി ഓണ്‍8നുള്ളത്.

സാംസങ് ഗ്യാലക്‌സി ഓണ്‍6നു ശേഷം ഓണ്‍ലൈനായി വില്‍പ്പനയാരംഭിക്കുന്ന സാംസങ്ങിന്റെ രണ്ടാമത്തെ ഫോണാണ് സാംസങ് ഓണ്‍8. രണ്ട് മില്യണ്‍ ഗ്യാലക്‌സി ജെ6, ജെ8 ഫോണുകള്‍ ഇതിനോടകം ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ട്.

Top