സാംസങ് ഗ്യാലക്‌സി ഓണ്‍8 ഇന്ത്യയില്‍ അവതരിപ്പിച്ചു; ആഗസ്റ്റ് 6 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും

സാംസങ് ഗ്യാലക്‌സി ഓണ്‍ 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഗസ്റ്റ് 6 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണ്‍ വില്‍പ്പനയാരംഭിക്കും. 16,990 രൂപയാണ് ഫോണിന്റെ വില. സാംസങ് ഗ്യാലക്‌സി ഓണ്‍6നു ശേഷം ഓണ്‍ലൈനായി വില്‍പ്പനയാരംഭിക്കുന്ന സാംസങ്ങിന്റെ രണ്ടാമത്തെ ഫോണാണ് സാംസങ് ഓണ്‍8.

18:5:9 അനുപാതത്തില്‍ 6 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 16 എംപി പ്രൈമറി സെന്‍സര്‍ f/1.7 അപേര്‍ച്ചര്‍, 5എംപി സെക്കണ്ടറി സെന്‍സര്‍ f/1.9 അപേര്‍ച്ചറുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഗ്യാലക്‌സി ഓണ്‍ 8ന്. സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസര്‍, 4ജിബി റാം 64 ജിബി സ്റ്റോറേജ്, 3,500 എംഎഎച്ച് ബാറ്ററി എന്നിവയും ഓണ്‍ 8ന്റെ പ്രത്യേകതകളാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ഓവര്‍ വീഡിയോ ഫീച്ചറും ഫോണില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Top