സാംസങ് ഗ്യാലക്‌സി ഓണ്‍6 ഇന്ത്യന്‍ വിപണിയില്‍

samsung

സാംസങ്ങ് ഓണ്‍ലൈന്‍ സീരീസിലെ ഫോണായ സാംസങ്ങ് ഗ്യാലക്‌സി ഓണ്‍6 ഇന്ത്യന്‍ വിപണിയില്‍. ഫ്‌ലിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ് ആയാണ് ഈ ഫോണ്‍ എത്തുന്നത്. മിഡ് റേഞ്ച് സെഗ്മെന്റിലെ ഈ ഫോണിന് ഏവരേയും ആകര്‍ഷിക്കുന്ന സവിശേഷതകളാണ്. ജൂലായ് അഞ്ചു മുതല്‍ ഫ്‌ലിപ് കാര്‍ട്ടിലൂടെയും സാംസങ് ഓണ്‍ലൈന്‍ ഷോപ്പിലൂടെയും ഫോണ്‍ ലഭ്യമാകും.

6ജിബി റാം 128ജിബി സ്റ്റോറേജ്, 8ജിബി റാം, 256ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റിലാകും ഫോണ്‍ എത്തുന്നത്. 4ജിബി റാം, 64ജിബി സ്‌റ്റോറേജിന് ഏകദേശം വില 15,000 രൂപയാകുമെന്നു പ്രതീക്ഷിക്കാം.

ഫോണിലെ പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ എട്ട് മെഗാപിക്‌സലുമാണ്. രണ്ട് ക്യാമറകളുടെയും അപ്പേര്‍ച്ചര്‍ f/1.9 ആണ്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ ഇത് സഹായിക്കും. മുന്‍വശത്തെ ക്യാമറയില്‍ ഫേയ്‌സ് അണ്‍ലോക്ക് ഫീച്ചറും ഉണ്ട്.

ആന്‍ഡ്രോയിഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ഓണ്‍6ല്‍ എക്‌സിനോസ് 7870 1.6 ജിഗാഹെര്‍ട്ട്‌സ് ഒക്ടാകോര്‍ പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 3000 എംഎഎച്ച് ആണ് ബാറ്ററി പവര്‍. സാംസങ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയുള്ള ഓണ്‍6ല്‍ സാംസങിന്റെ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ടെക്‌നോളജിയാണുള്ളത്. കറുപ്പ്, നീല നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

Top