മികച്ച ക്യാമറയുമായി സാംസങ് ഗ്യാലക്‌സി ഓണ്‍ മാക്‌സ്

സാംസങ് ഗ്യാലക്‌സി ഓണ്‍ മാക്‌സ് അവതരിപ്പിച്ചു. ഏറ്റവുംകുറഞ്ഞ പ്രകാശത്തിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുന്ന എഫ്/1.7 സുഷിരത്തോടുകൂടിയുള്ള ക്യാമറയാണ് പുതിയ മോഡലിന്റെ പ്രധാന സവിശേഷത.

ചിത്രം എടുക്കുന്ന വേളയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ചെയ്യാവുന്ന ക്യാമറാ മോഡും ഉണ്ട്.

ഒറ്റ ക്‌ളിക്കില്‍ത്തന്നെ ചിത്രം എടുക്കുകയും എഡിറ്റിങ്ങും പോസ്റ്റിങ്ങും ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് ഫോണില്‍ ഒരുക്കിയിട്ടുള്ളത്.

എപ്പോള്‍ എവിടെ വേണമെങ്കിലും പണമിടപാട് നടത്താവുന്ന സാംസങ് പേ മിനിയും ഇതിലുണ്ട്. കറുപ്പിലും സ്വര്‍ണനിറത്തിലും ലഭ്യമായ ഇതിന്റെ വില 16,900 രൂപയാണ്.

Top