സാംസങ് ഗ്യാലക്‌സി ഓണ്‍ 8 ഇന്ന് മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്

2018ലെ മോഡലായ സാംസങ് ഗ്യാലക്‌സി ഓണ്‍ 8 ഇന്ന് മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയാരംഭിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ ഇന്ന് 12 മണി മുതല്‍ ഫോണ്‍ വില്‍പ്പനയാരംഭിക്കും. ഫ്‌ളിപ്കാര്‍ട്ട് വഴി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 400 രൂപ ഡിസ്‌കൗണ്ടും സാംസങ് ഷോപ്പുകളില്‍ നിന്ന് വാങ്ങുന്നവര്‍ക്ക് 1,000 രൂപ ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്.

18:5:9 അനുപാതത്തില്‍ 6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, 450 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, എന്നിവയാണ് സാംസങ് ഗ്യാലക്‌സി ഓണ്‍ 8ന്റെ പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,500 എംഎഎച്ച് ആണ് ബാറ്ററി.

4 ജിബി റാം 64 ജിബി സ്റ്റോറേജുള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുള്ള ഡ്യുവല്‍ റിയര്‍ ക്യാമറാണ് ഫോണിനുള്ളത്. 16 എംപി പ്രൈമറി സെന്‍സര്‍ f/1.7 അപേര്‍ച്ചര്‍, 5എംപി സെക്കണ്ടറി ലെന്‍സ് f/1.9 അപേര്‍ച്ചര്‍ എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. 17,990 രൂപയാണ് ഫോണിന്റെ വില.

Top