ഫെസ്റ്റീവ് സീസണ്‍; പുതിയ കളര്‍ വാരിയന്റുകള്‍ അവതരിപ്പിച്ച് ഗാലക്‌സി നോട്ട്9നും ഗാലക്‌സി S9 പ്ലസും

ഫെസ്റ്റീവ് സീസണില്‍ പുതിയ കളര്‍ വാരിയന്റുകള്‍ അവതരിപ്പിച്ച് ഗാലക്‌സി നോട്ട്9നും ഗാലക്‌സി എസ്9 പ്ലസും. ഗാലക്‌സി നോട്ട് 9 ലാവന്‍ഡര്‍ പര്‍പ്പിള്‍ കളര്‍ ഓപ്ഷനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എസ്9 പ്ലസില്‍ ബര്‍ഗുണ്ടി റെഡ് കളര്‍ വാരിയന്റുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

8 ജിബി, 6 ജിബി റാം ഓപ്ഷനുകള്‍, 128 ജിബി, 512 ജിബി മെമ്മറി ഓപ്ഷനുകള്‍, ഇരട്ട ക്യാമറ സെറ്റപ്പ്, എന്നിവയും ഉണ്ട്. 4000 എംഎഎച്ചാണ് ബാറ്ററി. ഫോണിലെ ഡിസ്‌പ്ലെയുടെ കാര്യത്തില്‍ 6.4 ഇഞ്ച് QHD+ സൂപ്പര്‍ AMOLED ഡിസ്‌പ്ലേ ആണ്.

6.2 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് എസ്9 പ്ലസിന്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3,500 എംഎഎച്ചാണ് ബാറ്ററി. 12 എംപി+12 എംപി ഡ്യുവല്‍ ക്യാമറകളും 8 എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്. 6 ജിബി റാം 64 ജിബി സ്റ്റോറേജിന് 58,500 രൂപയും 6 ജിബി 128 ജിബി സ്റ്റോറേജിന് 64,900 രൂപയുമാണ് വില വരുന്നത്.

Top