സാംസങ് ഗാലക്‌സി നോട്ട് 20 പുതിയ കളര്‍ ഓപ്ഷനുകളില്‍ എത്തുന്നു

സാംസങ് ഗാലക്‌സി നോട്ട് 20 പുതിയ കളര്‍ ഓപ്ഷനുകളില്‍ അവതരിപ്പിക്കുന്നു. ഗാലക്‌സി നോട്ട് 20 മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോണ്‍സ്, മിസ്റ്റിക് ഗ്രീന്‍ തുടങ്ങിയ നിറങ്ങളില്‍ വില്‍ക്കുമെന്ന് സാംസങ് വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍, ഫോണിന്റെ മിസ്റ്റിക് ബ്രോന്‍സ്, മിസ്റ്റിക് ഗ്രീന്‍ നിറങ്ങളും സാംസങ് കൊണ്ടുവരുമെന്ന് വ്യക്തമാക്കി. കൂടാതെ, ഗാലക്‌സി നോട്ട് 20 ന്റെ പിങ്ക് കളര്‍ വേരിയന്റ് ഓണ്‍ലൈനില്‍ ദൃശ്യമായി.

ഇന്ത്യയില്‍ സാംസങ് ഗാലക്‌സി നോട്ട് 20 സ്മാര്‍ട്ട്ഫോണിന്റെ 256 ജിബി സ്റ്റോറേജുള്ള 4ജി വേരിയന്റിന് 77,999 രൂപയാണ് വില. ഗാലക്‌സി നോട്ട് 20 അള്‍ട്രയുടെ 5ജിയുടെ 256 ജിബി സ്റ്റോറേജ് മോഡലിന് 1,04,999 രൂപ വിലയുണ്ട്. ഈ ഡിവൈസുകളുടെപ്രീ ബുക്കിങ് സാംസങിന്റെ സൈറ്റിലൂടെയും വിവിധ ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലൂടെയും ആരംഭിച്ചു.

ഗാലക്സി നോട്ട് 20 പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 6,000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. ഗാലക്‌സി നോട്ട് 20 അള്‍ട്രാ 5 ജി പ്രീ-ബുക്കിംങ് ചെയ്യുന്നവര്‍ക്ക് 9,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് നല്‍കുന്നത്. നിലവില്‍ ഗാലക്‌സി ഡിവൈസ് ഉപയോഗിക്കുന്നവര്‍ക്ക് ഡിവൈസ് അപ്ഗ്രേഡ് ചെയ്യുമ്പോള്‍ 5,000 രൂപ എക്സ്ചേഞ്ച് ഓഫറും ലഭിക്കും.

Top