ഓഫ്‌ലൈൻ വിപണിയിൽ വൻ വിലക്കുറവിൽ സ്വന്തമാക്കാം സാംസങ് ഗാലക്സി നോട്ട് 10

ഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇന്ത്യൻ വിപണിയിൽ സാംസങ് ഗാലക്‌സി നോട്ട് 10 സീരീസ് അവതരിപ്പിച്ചത്. 69,999 രൂപ മുതൽ ആയിരുന്നു ഈ ഡിവൈസിന്റെ വില ആരംഭിച്ചത്. എന്നാൽ ഇപ്പോൾ രാജ്യത്തെ ഓഫ്‌ലൈൻ വിപണിയിൽ ഈ ഡിവൈസിന് വൻതോതിൽ വില കുറച്ചിരിക്കുകയാണ് കമ്പനി.

ഇന്ത്യയിൽ 27,500 രൂപയുടെ വിലക്കിഴിവാണ് സാംസങ് ഗാലക്‌സി നോട്ട് 10ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫ്ലൈൻ സ്റ്റോറുകളിൽ മാത്രമാണ് ഈ വിലക്കിഴിവ് ലഭിക്കുന്നത്. ഈ സ്മാർട്ട്‌ഫോൺ ഇപ്പോൾ 45,000 രൂപയ്ക്ക് സ്വന്തമാക്കാം. വില കുറവ് എല്ലാ കളർ വേരിയന്റുകൾക്കും ബാധകമാണ്. ഗാലക്സി നോട്ട് 10 സ്മാർട്ട്ഫോൺ ഔറ ബ്ലാക്ക്, ഔറ റെഡ്, ഔറ ഗ്ലോ കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 10 സ്മാർട്ട്ഫോണിൽ ഇൻ-ഹൗസ് ഒക്ടാ കോർ എക്‌സിനോസ് 9825 പ്രോസസറാണ് കമ്പനി നൽകിയിരിക്കുന്നത്. 6.3 ഇഞ്ച് FHD + ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഡിസ്പ്ലെയിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി പഞ്ച്-ഹോളും കമ്പനി നൽകിയിട്ടുണ്ട്. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ബേസ്ഡ് കസ്റ്റം വൺയുഐ സ്‌കിനിലാണ് പ്രവർത്തിക്കുന്നത്.

ഇന്ത്യൻ വിപണിയിലെ ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽ ഏറെ ജനപ്രീതി നേടിയ ഡിവൈസാണ് ഗാലക്സി നോട്ട് 10. സാംസങ് ഗാലക്സി നോട്ട് 20 സീരിസ് പുറത്തിറങ്ങിയതോടെയാണ് ഈ ഡിവൈസിന് വില കുറച്ച് തുടങ്ങിയത്. 12 എംപി പ്രൈമറി സെൻസർ, 16 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 12 എംപി ടെലിഫോട്ടോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഗാലക്സി നോട്ട് 10 സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3,500 mAh ബാറ്ററിയാണ് ഡിവൈസിലുള്ളത്. ക്യാമറ കട്ട്ഔട്ട് 10 എംപി സെൽഫി ക്യാമറയാണ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്. നോട്ട് 10 സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ലഭിക്കുന്നത്.

Top