സാംസങ്ഗാലക്‌സി നോട്ട് 10 ലൈറ്റ് സ്മാര്‍ട്‌ഫോണിന് 4000 രൂപ ഇളവ് നല്‍കി കമ്പനി

സാംസങ്ഗാലക്‌സിയുടെ സാംസങ്ഗാലക്‌സി നോട്ട് 10 ലൈറ്റ് സ്മാര്‍ട്‌ഫോണിന്റെ 41,000 രൂപ വിലയുള്ള ആറ് ജിബി റാം പതിപ്പിനും 43,000 രൂപ വിലയുള്ള എട്ട് ജിബി റാം പതിപ്പിനും 4000 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഫോണുകള്‍ യഥാക്രമം 37,999 രൂപയ്ക്കും 39,999 രൂപയ്ക്കും വാങ്ങാം. സിറ്റിബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്ന തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 5000 രൂപയുടെ കാഷ്ബാക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇതുവഴി ഫോണുകളുടെ വില 32,999 രൂപയിലേക്കും 34,999 രൂപയിലേക്കും കുറയും. ഉപയോക്താക്കള്‍ക്കുള്ള ഇഎംഐ ഓപ്ഷനിലും സാംസങ് മാറ്റം വരുത്തിയിട്ടുണ്ട്. ഗാലക്‌സി നോട്ട് 10 ലൈറ്റ് വാങ്ങുന്നവര്‍ക്ക് ഒമ്പത് മാസത്തെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും. രണ്ട് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഉണ്ടാവും.

ഈ ഓഫറുകള്‍ ജൂണ്‍ 30 വരെയാണ് ലഭിക്കുക. 6.7 ഇഞ്ച് ഫുള് എച്ച്ഡി എസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. ഓണ്‍ സ്‌ക്രീന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഒക്ടാകോര്‍ പ്രൊസസര്‍, എട്ട് ജിബി വരെയുള്ള റാം, 128 ജിബി വരെയുള്ള ഇന്റേണല്‍ മെമ്മറി എന്നിവ ഗാലക്‌സി നോട്ട് 10 ലൈറ്റിനുണ്ട്. 12 എംപി വൈഡ് ആംഗിള്‍, 12 എംപി അള്‍ട്രാ വൈഡ്, 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാവും 32 എംപിയുടെ സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. 4500 എംഎഎച്ച് ബാറ്ററിയില്‍ അതിവേഗ ചാര്ജിങ് സൗകര്യമുണ്ട്.

Top