സ്‌റ്റൈലിഷായി വരുന്നു സാംസങ് നോട്ട് 10, നോട്ട് 10+; സവിശേഷതകള്‍ അറിഞ്ഞാല്‍ കിടുങ്ങും

സാംസംങിന്റെ ഏറ്റവും പുതിയ ഫോണുകളായ ഗ്യാലക്‌സി നോട്ട് 10, നോട്ട് 10 പ്ലസ് ഫോണുകള്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കിയത്. 6.3 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമാണ് സാംസങ് ഗാലക്സി നോട്ട് 10 സ്മാര്‍ട്ഫോണിനുള്ളത്. സാംസങ് ഗാലക്സി നോട്ട് 10 പ്ലസിന് 6.8 ഇഞ്ച് വലിപ്പമുണ്. ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും വലിയ ഡിസ്പ്ലേയുള്ള ഗാലക്സി നോട്ട് സ്മാര്‍ട്ഫോണ്‍ ആണിത്.

ഈ രണ്ട് ഫോണുകളും എത്തിയിരിക്കുന്നത് ഡിസ്പ്ലേ, ബാറ്ററി, റാം തുടങ്ങി നിരവധി പ്രത്യേകതകളുമായാണ്. 2280*1080 പിക്സല്‍ റസലൂഷനിലുള്ള ഡിസ്പ്ലേയാണ് ഗാലക്സി നോട്ട് 10 നുള്ളത്. നോട്ട് 10 പ്ലസിന്റെ ഡിസ്പ്ലേ റസലൂഷന്‍ 3040*1440 പിക്സലാണ്. എച്ച്ഡിആര്‍ 10 പ്ലസ് പിന്തുണയുള്ള അമോലെഡ് സ്‌ക്രീന്‍ ആണ് രണ്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്.

ഗാലക്സി നോട്ട് 10ല്‍ മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യമില്ല.ഗാലക്സി നോട്ട് 10 പ്ലസിന് മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യമുണ്ടാവും. ഒരു ടിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാം. 12 ജിബി ആണ് ഇതിന്റെ റാം ശേഷി. 256 ജിബി, 512 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റുകള്‍ ഈ ഫോണിനുണ്ട്. 3500 എംഎഎച്ച് ബാറ്ററിയാണ് ഗാലക്സി നോട്ട് 10 ല്‍ ഉള്ളത്.

ഗാലക്സി നോട്ട് 10 പ്ലസില്‍ 4300 എംഎഎച്ച് ബാറ്ററിയാണുള്ളത്.ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ എത്തിയിട്ടില്ല. എന്നാല്‍ ഗാലക്സി നോട്ട് 10 ഫോണുകളുടെ 4ജി പതിപ്പുകള്‍ മാത്രമാണ് ഇന്ത്യയിലെത്തുക. സാംസങ് ഗാലക്സി നോട്ട് 10 ന്റെ എട്ട് ജിബി റാം + 256 ജിബി പതിപ്പിന് ഇന്ത്യയില്‍ 69,999 രൂപയായിരിക്കും വില. ഇന്ത്യയില്‍ ഏതെല്ലാം നിറങ്ങളില്‍ ഫോണ്‍ എത്തുമെന്ന് വ്യക്തമല്ല.

സാംസങ് ഗാലക്സി നോട്ട് 10 പ്ലസിന്റെ 12 ജിബി റാം- 256 ജിബി സ്റ്റോറേജ് പതിപ്പിന് ഇന്ത്യയില്‍ 79,000 രൂപയാണ് വില. 512 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില എത്രയായിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിട്ടില്ല. ഓഗസ്റ്റ് എട്ട് മുതല്‍ ഓഗസ്റ്റ് 22 വരെ ഇന്ത്യയില്‍ ഗാലക്സി നോട്ട് 10 ഫോണുകള്‍ക്കുള്ള മുന്‍കൂര്‍ ബുക്കിങ് ആരംഭിക്കും. ഓഗസ്റ്റ് 23 മുതല്‍ ഫോണ്‍ വില്‍പനയ്ക്കെത്തും.

ഓറ ഗ്ലോ, ഓറ വൈറ്റ്, ഓറ ബ്ലാക്ക് എന്നീ നിറങ്ങളില്‍ രണ്ട് ഫോണുകളും വില്‍പനയ്ക്കെത്തും. അതേസമയം ഗാലക്സി നോട്ട് 10 ചുവപ്പ്, പിങ്ക് നിറങ്ങളിലും ഗാലക്സി നോട്ട് 10 പ്ലസ് നീല നിറത്തിലും ലഭിക്കും. എന്നാല്‍ ഈ നിറങ്ങളും എല്ലാ വിപണിയിലും ലഭ്യമാവുകയുമില്ല.

അറിയാം സവിശേഷതകള്‍

സാംസങ് ഗാലക്സി നോട്ട് 10 ല്‍ ഉള്ളത് ആന്‍ഡ്രോയിഡ് 9.0 പൈ അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ ആണ്. നേരത്തെ സൂചിപ്പിച്ച പോലെ എട്ട് ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പ് മാത്രമാണ് ഇതിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യമുണ്ടാവില്ല.6.3 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി-ഓ അമോലെഡ് ഡിസ്പ്ലെയാണ് ഇതിനുള്ളത്. ഏറ്റവും പുതിയ ഒക്ടാകോര്‍ എക്സിനോസ് 9825 പ്രൊസസറാണ് ഫോണിലുള്ളത്.


ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 12 മെഗാപിക്സലിന്റെ പ്രധാന സെന്‍സര്‍ 16 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് സെന്‍സര്‍, 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ സെന്‍സര്‍ എന്നിവയാണുള്ളത്. ഡിസ്പ്ലേയ്ക്ക് മുകളില്‍ മധ്യഭാഗത്തായി നല്‍കിയ പഞ്ച് ഹോളിലാണ് സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നത്. സെല്‍ഫിയ്ക്ക് വേണ്ടി 12 മെഗാപിക്സല്‍ സെന്‍സറാണിതിനുള്ളത്. പുതിയ എസ് പെന്‍ സൗകര്യങ്ങളും ഫോണില്‍ ലഭിക്കും.

സാംസങ് ഗാലക്സി നോട്ട് 10 ല്‍ നിന്നും നേരിയ മാറ്റങ്ങള്‍ മാത്രമാണ് നോട്ട് 10 പ്ലസിനുള്ളത്.അതില്‍ ഒന്ന് ഡിസ്പ്ലേ ആണ് 6.8 ഇഞ്ച് വലിപ്പമുള്ള ക്യൂഎച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഓ അമോലെഡ് ഡിസ്പ്ലേ ആണ് ഇതില്‍. 12 ജിബി റാമില്‍ 256 ജിബി, 512 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പുകളാണ് ഇതിനുള്ളത്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാനും സാധിക്കും. നോട്ട് 10 പ്ലസിലെ ക്യാമറയില്‍ ട്രിപ്പിള്‍ ക്യാമറയ്ക്കൊപ്പം ഒരു ഡെപ്ത് വിഷന്‍ ക്യാമറ കൂടിയുണ്ടാവും. 4300 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്.

Top