‘സാംസങ്ങ് മാള്‍’ഫീച്ചറുമായി ഗാലക്‌സി ഓണ്‍7 പ്രൈം ഇന്ത്യയില്‍

samsung on

സാംസങ്ങ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച സവിശേഷതകളില്‍ അവതരിപ്പിക്കുന്നു. സാംസങ്ങ് തങ്ങളുടെ ഗാലക്‌സി ഓണ്‍7 പ്രൈം ഇന്ത്യയില്‍ പ്രഖ്യാപിച്ചു. ‘സാംസങ്ങ് മാള്‍’ എന്ന പുതിയ സവിശേഷതയുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. കൂടാതെ ഡാറ്റ ഓഫറുകളും ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രൈമില്‍ ‘സാംസങ്ങ് മാള്‍ ഫീച്ചറുമായാണ്’ എത്തിയിരിക്കുന്നത്. സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് ഉപകരണത്തിന്റെ ബിക്‌സ്‌ബൈ വിഷനു സമാനമാണ് ഫീച്ചര്‍. ഇതിലൂടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പുതിയ രീതിയില്‍ ഉപയോഗിക്കാം.

ക്യാമറ ഉപയോഗിച്ച് ഉത്പന്നത്തിന്റെ ചിത്രം പകര്‍ത്തി നല്‍കിയാല്‍ ആ ഉത്പന്നത്തിന് ഓണ്‍ലൈനില്‍ ലഭ്യമായ ഏറ്റവും മികച്ച ഡീല്‍ ഏതെന്ന് കണ്ടെത്താന്‍ സാംസങ്ങ് സഹായിക്കുന്നു. ആമസോണ്‍, ദബോംഗ്, ഷോപ്പ്ക്ലൂസ്, ടാറ്റ ക്ലിക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ സാംസങ്ങ് മാളുമായി സഹകരിക്കുന്നുണ്ട്.

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രൈം വാങ്ങുന്ന ജിയോ ഉപഭോക്താക്കള്‍ക്ക് ജിയോ മണി അക്കൗണ്ടില്‍ 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും. 24 മാസം വരെ 299 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 2000 രൂപ തിരിച്ചു ലഭിക്കും. 12 മാസം 299 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 800 രൂപ ലഭിക്കും. ഇതിനോടൊപ്പം നോ കോസ്റ്റ് ഇഎംഐയും ലഭിക്കുന്നു.

Top