സാംസങ് ഗാലക്‌സി എം 62 വിപണിയിലെത്തി

ഴിഞ്ഞയാഴ്ച ഇന്ത്യന്‍ വിപണിയിലെത്തിയ സാംസങ് ഗാലക്‌സി സിഎഫ് 62 ന്റെ പുനര്‍നിര്‍മ്മിച്ച എഡിഷന്‍ ഗാലക്‌സി എം 62 സ്മാര്‍ട്ട് ഫോണ്‍ തായ്‌ലന്‍ഡില്‍ വിപണിയിലെത്തി. റിയര്‍ ക്യാമറ സെറ്റപ്പും സെല്‍ഫി ക്യാമറയ്ക്കായി ഒരു ഹോള്‍-പഞ്ച് കട്ട്ഔട്ടും ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്. 7,000 എംഎഎച്ച് ബാറ്ററിയുടെ സപ്പോര്‍ട്ടുള്ള ഇത് ഒറ്റ റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനിലും വിപണിയില്‍ എത്തുന്നു. മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഗാലക്സി എം 62 സ്മാര്‍ട്‌ഫോണ്‍ വരുന്നത്.

അതേസമയം ഗാലക്‌സി എം 62യുടെ വിലയെ പറ്റി കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.പക്ഷേ, ഇത് സാംസങ് തായ്ലന്‍ഡ് വെബ്സൈറ്റില്‍ ഒരു വാങ്ങാവുന്ന ഓപ്ഷനുമായി വരുന്നു. സാംസങ് തായ്ലാന്‍ഡിന്റെ വില്‍പ്പന പേജ് അനുസരിച്ച്, 128 ജിബി സ്റ്റോറേജ് മാത്രമേ ഈ സ്മാര്‍ട്ട്‌ഫോണിനുള്ളൂ. എന്നാല്‍ സവിശേഷതകള്‍ കാണിക്കുന്ന പേജില്‍ ഇതിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്നതായി വെളിപ്പെടുത്തുന്നു.

ഗാലക്‌സി എം 62 കറുപ്പ്, നീല, പച്ച നിറങ്ങളില്‍ വിപണിയില്‍ നിന്നും ലഭ്യമാണ്. ഗാലക്സി എം 62 മലേഷ്യയിലും ലഭ്യമാണെന്ന് ഇ-കൊമേഴ്സ് വെബ്‌സൈറ്റായ ലസാഡയിലെ ഒരു ലിസ്റ്റിംഗിലൂടെ സൂചിപ്പിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഈ ഹാന്‍ഡ്സെറ്റ് മാര്‍ച്ച് 3 ന് ഔദ്യോഗികമായി രാജ്യത്ത് അവതരിപ്പിക്കും. തായ്ലന്‍ഡിലും ഇത് ലഭ്യമാകുന്ന തീയതിയും ഇത് തന്നെയായിരിക്കും.

Top