സാംസങ് ഗാലക്‌സി എം 51ന്റെ ആദ്യ വില്‍പ്പന ഇന്ന്

സാംസങ് ഗാലക്‌സി എം51 സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന് ഉച്ചയക്ക് 12 മണിക്ക് ആരംഭിക്കും. ആമസോണ്‍, സാസംങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയാണ് വില്‍പ്പന നടക്കുന്നത്. സാംസങ് ഗാലക്സി എം51 രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്. ആദ്യത്തെ വേരിയന്റില്‍ 6 ജിബി റാമാണ് ഉള്ളത്. ഇതിന് 24,999 രൂപയും 8 ജിബി റാമുള്ള വേരിയന്റിന് 26,999 രൂപയുമാണ് വില. ഇലക്ട്രിക് ബ്ലൂ, സെലസ്റ്റിയല്‍ ബ്ലാക്ക് കളളറുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

സാംസങ് ഗാലക്സി എം51 സ്മാര്‍ട്ട്‌ഫോണില്‍ 20:9 ആസ്‌പെക്ട് റേഷിയോവും 420 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് പ്ലസ് ഇന്‍ഫിനിറ്റി ഒ ഡിസ്പ്ലേയാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഈ ഡിസ്‌പ്ലേയുടെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഉണ്ട്. രണ്ട് നാനോ സിം കാര്‍ഡ് സ്ലോട്ടുകളുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 10 ബേസ്ഡ് വണ്‍ യുഐ കോര്‍ 2.1ലാണ് പ്രവര്‍ത്തിക്കുന്നത്.

ഗാലക്‌സി എം51 സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730ജി എസ്ഒസിയാണ്. 8 ജിബി വരെ റാമും ഡിവൈസില്‍ ഉണ്ട്. ഡിവൈസിന്റെ രണ്ട് റാം വേരിയന്റുകളിലും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജാണ് ഉള്ളത്. ഇതിനൊപ്പം 512 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനായി ഒരു പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. 4ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്.

ഗാലക്‌സി എം51യുടെ പിന്‍ഭാഗത്ത് നാല് ക്യാമറകള്‍ അടങ്ങുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇതിലെ പ്രൈമറി ക്യാമറ എഫ് / 1.8 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 682 സെന്‍സറാണ്. ഇതിനൊപ്പം 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 5 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയും കമ്പനി നല്‍കിയിട്ടുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ് / 2.2 ലെന്‍സുള്ള 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറാണ് ഡിവൈസില്‍ ഉള്ളത്.

ഗാലക്‌സി എം51 സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും വലിയ സവിശേഷത 7,000 എംഎഎച്ച് ബാറ്ററിയാണ്. സുരക്ഷയ്ക്കായി ഡിവൈസിന്റെ വലത് വശത്ത് ഒരു ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

Top