‘സാംസങ് ഗാലക്‌സി എം42 5ജി’ ഇന്ത്യൻ വിപണിയിൽ ഉടൻ

സാംസങ് ഗാലക്‌സി എം42 5ജി  സ്മാർട്ട്‌ഫോൺ ഈ മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇക്കാര്യം വൈകാതെ തന്നെ സാംസങ് സ്ഥിരീകരിക്കുമെന്നാണ് സൂചനകൾ. ഈ ഡിവൈസ് പേര് മാറ്റിയ ഗാലക്സി എ42 സ്മാർട്ട്ഫോൺ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സർ‌ട്ടിഫിക്കേഷൻ‌ സൈറ്റായ ബി‌ഐ‌എസിൽ സാംസങ് ഗാലക്സി എം42 5ജി കണ്ടെത്തിയിരുന്നു. ഇത് ഇന്ത്യയിലെ ലോഞ്ച് വൈകാതെ തന്നെ ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. സാംസങിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിലും ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരുന്നു. 5ജി സപ്പോർട്ടുള്ള ആദ്യത്തെ ഗാലക്‌സി എം സീരീസ് സ്മാർട്ട്‌ഫോണാണ് ഇത്.

സാംസങ് ഗാലക്‌സി എം42 5ജി സ്മാർട്ട്ഫോൺ പേര് മാറ്റി പുറത്തിറക്കുന്ന ഗാലക്‌സി എ42 5ജി ആയിരിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. ഇത് ശരിയാണെങ്കിൽ സ്മാർട്ട്‌ഫോണിന് ഗാലക്‌സി എ42 5ജി സ്മാർട്ട്ഫോണിന് സമാനമായ സവിശേഷതകളായിരിക്കും പുതിയ എം സീരിസ് സ്മാർട്ട്ഫോണിലും ഉണ്ടായിരിക്കുക.

Top