സാംസങ് ഗാലക്സി എം33 5ജി സ്മാര്‍ട്ട്ഫോണിന്റെ വിലയില്‍ കിഴിവ്; ഫോണ്‍ ഇനി 18,499 രൂപയ്ക്ക് ലഭിക്കും

ന്ത്യയില്‍ സാംസങ് ഗാലക്സി എം33 5ജി സ്മാര്‍ട്ട്ഫോണിന് വില കുറച്ചതായി റിപ്പോര്‍ട്ട്. സാംസങ് ഗാലക്സി എം34 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണായ എം33 5ജിയുടെ വില കമ്പനി കുറച്ചിരിക്കുന്നത്. ഇത് രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്.

8 ജിബി റാമുള്ള വേരിയന്റിന് മാത്രമാണ് വിലക്കുറച്ചിരിക്കുന്നത്. 8 ജിബി റാം വേരിയന്റ് 20,499 രൂപയ്ക്കാണ് അവതരിപ്പിച്ചത്. എന്നാല്‍ ഇനി മുതല്‍ ഈ ഫോണ്‍ 18,499 രൂപയ്ക്ക് ലഭിക്കും. അതേസമയം 6ജിബി റാം വേരിയന്റ് പഴയ വിലയില്‍ തന്നെ വില്‍പ്പന നടത്തും. ഡീപ് ഓഷ്യന്‍ ബ്ലൂ, മിസ്റ്റിക് ഗ്രീന്‍, എമറാള്‍ഡ് ബ്രൗണ്‍ എന്നീ നിറങ്ങളില്‍ സാംസങ് ഗാലക്സി എം33 5ജി ലഭ്യമാണ്.

ഗാലക്സി എം33 5ജി വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ലഭിക്കും. ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ എച്ച്ഡിഎഫ്‌സി ബേങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് 1,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടൊപ്പം സാംസങ് ഷോപ്പ് ആപ്പിലൂടെ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,000 രൂപ കിഴിവും ലഭിക്കും.

Top