സാംസങ് ഗാലക്‌സി എം31എസ് സ്മാര്‍ട്‌ഫോണ്‍ ഉടന്‍ ഇന്ത്യയിലെത്തും

സാംസങ് ഗാലക്സി M31s സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും. സാംസങ് ഗാലക്സി M31, സാംസങ് ഗാലക്സി M30s എന്നീ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ച അതേ എക്സിനോസ് 9611 ചിപ്സെറ്റാണ് ഈ ഗാലക്സി M31sനും കരുത്ത് നല്‍കുക. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുക. ഗാലക്സി M31s ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തിക്കുക.

സാംസങ് ഗാലക്സി എം31 സ്മാര്‍ട്ട്‌ഫോണ്‍ ഈ വര്‍ഷം ആദ്യമാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഈ ഡിവൈസില്‍ 6.4 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഇന്‍ഫിനിറ്റി-യു ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാര്‍ജിംഗിങ് സപ്പോര്‍ട്ടുള്ള 6000mAh ബാറ്ററിയും ഡിവൈസിലുണ്ട്.

എക്സിനോസ് 9611 SoCയാണ് ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത്. ആന്‍ഡ്രോയിഡ് 10 ടോപ്പ് വണ്‍ യുഐ 2.0യില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഗാലക്സി എം 31 ന് 64 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 5 എംപി ഡെപ്ത് സെന്‍സര്‍, 5 എംപി മാക്രോ ലെന്‍സ് എന്നീ ക്യാമറകളുള്ള ക്വാഡ് ക്യാമറ സെറ്റപ്പും നല്‍കിയിട്ടുണ്ട്.

Top