സാംസങ് ഗാലക്‌സി എം31എസ് ജൂലായ് 30ന് ഇന്ത്യയിലെത്തും

സാംസങ് തങ്ങളുടെ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഗാലക്‌സി എം31എസ് ജൂലായ് 30ന് ഇന്ത്യയില്‍ അവതരിപ്പിക്കും. മുന്‍ മോഡലുകളെ അപേക്ഷിച്ച് ഡിസ്പ്ലേയിലും സുരക്ഷയിലും വലിയ മാറ്റങ്ങളോടെയാണ് എം31എസിന്റെ വരവ്. സാംസങ്ങിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലും ആമസോണിലുമായിരിക്കും ഫോണ്‍ വില്‍പ്പനക്കെത്തുക

എല്‍ ഷേപ്പിലുള്ള നാല് പിന്‍കാമറകളാണ് എം31എസിന് 64 എംപി പ്രധാന ലെന്‍സ്, 8MP അള്‍ട്രാവൈഡ് കാമറ, 5MP ഡെപ്ത് സെന്‍സര്‍, 5MP മാക്രോ കാമറ എന്നിങ്ങനെയാണ് കാമറ വിശേഷങ്ങള്‍. മുന്‍ മോഡലുകളുമായുള്ള പ്രധാന വ്യത്യാസം ഫിംഗര്‍ പ്രിന്റിലാണ്. പിന്നില്‍ സജ്ജീകരിക്കുന്നതിന് പകരം സെന്‍സര്‍ പവര്‍ ബട്ടണിനൊപ്പം സൈഡിലോ, ഡിസ്പ്ലേക്കുള്ളിലോ ആവാനാണ് സാധ്യത.

ഇവ രണ്ടിനും പകരം ഫേസ് അണ്‍ലോക്ക് മാത്രം നല്‍കാനും സാധ്യതയുണ്ട്.വാട്ടര്‍ ഡ്രോപ് നോച്ചിന് പകരം ഇത്തവണ എം30 സീരീസിലേക്ക് പഞ്ച് ഹോള്‍ ഡിസ്പ്ലേ പരീക്ഷിച്ചിരിക്കുകയാണ് സാംസങ്. സാംസങ് ഇന്‍ഫിനിറ്റി ഓ ഡിസ്പ്ലേ എന്ന് വിളിക്കുന്ന ഈ മുന്‍ കാമറ സജ്ജീകരണം അവരുടെ തന്നെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ് സീരീസിലും നല്‍കിയിട്ടുണ്ട്.

മുന്നില്‍ 32മെഗാപിക്സലുള്ള കാമറയാണ് നല്‍കുക. ഡിസ്പ്ലേ അമോലെഡ് തന്നെയാകാനാണ് സാധ്യത. എം31ല്‍ ഉള്ള 9611 ചിപ്സെറ്റ് പുതിയ മോഡലിനും കരുത്ത് പകരും. 6ജിബി റാമും 64 ജിബി സ്റ്റോറേജുമായിരിക്കും വില കുറഞ്ഞ മോഡലിന്. 6000 എം.എ.എച്ച് ബാറ്ററിയും 15 വാട്ട് ചാര്‍ജറും എം31എസിലും സാംസങ് നല്‍കിയേക്കും.

Top