സാംസങ് ഗാലക്‌സി എം31 എസിന്റെ ഇന്ത്യയിലെ ആദ്യ വില്‍പ്പന ഇന്ന്

സാംസങ് ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഗാലക്‌സി എം31എസിന്റെ ആദ്യ വില്‍പ്പന ഇന്ന് ഇന്ത്യയില്‍. ആമസോണ്‍, സാംസങ് വെബ്സൈറ്റ് വഴി ഫോണ്‍ ആദ്യ വില്‍പ്പനയ്ക്കെത്തും. മുന്‍ മോഡലുകളെ അപേക്ഷിച്ച് ഡിസ്പ്ലേയിലും സുരക്ഷയിലും വലിയ മാറ്റങ്ങളോടെയാണ് എം31എസിന്റെ വരവ്.

എല്‍ ഷേപ്പിലുള്ള നാല് പിന്‍കാമറകളാണ് എം31എസിന് 64 എംപി പ്രധാന ലെന്‍സ്, 8MP അള്‍ട്രാവൈഡ് കാമറ, 5MP ഡെപ്ത് സെന്‍സര്‍, 5MP മാക്രോ കാമറ എന്നിങ്ങനെയാണ് കാമറ വിശേഷങ്ങള്‍. മുന്‍ മോഡലുകളുമായുള്ള പ്രധാന വ്യത്യാസം ഫിംഗര്‍ പ്രിന്റിലാണ്.

വാട്ടര്‍ ഡ്രോപ് നോച്ചിന് പകരം ഇത്തവണ എം30 സീരീസിലേക്ക് പഞ്ച് ഹോള്‍ ഡിസ്പ്ലേ പരീക്ഷിച്ചിരിക്കുകയാണ് സാംസങ്. സാംസങ് ഇന്‍ഫിനിറ്റി ഓ ഡിസ്പ്ലേ എന്ന് വിളിക്കുന്ന ഈ മുന്‍ കാമറ സജ്ജീകരണം അവരുടെ തന്നെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ് സീരീസിലും നല്‍കിയിട്ടുണ്ട്.

മുന്നില്‍ 32 മെഗാപിക്സലുള്ള കാമറയാണ് നല്‍കുക. ഡിസ്പ്ലേ അമോലെഡ് തന്നെയാകാനാണ്. എം31ല്‍ ഉള്ള 9611 ചിപ്സെറ്റ് പുതിയ മോഡലിനും കരുത്ത് പകരും. 6ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് വില കുറഞ്ഞ മോഡലിന്. 6000 എം.എ.എച്ച് ബാറ്ററിയും 15 വാട്ട് ചാര്‍ജറും എം31എസിലും സാംസങ് നല്‍കിയിട്ടുണ്ട്.

Top