സാംസങ് ഗാലക്‌സി എം13 ഇന്ത്യയിലും

സാംസങിന്റെ എം13 ഫോണുകള്‍ ഇന്ത്യന്‍ വിപണികളില്‍ അവതരിപ്പിച്ചു. 4ജി, 5ജി ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫോണുകളുടെ വില 11,999 രൂപയിലാണ് തുടങ്ങുന്നത്. വലിയ ബാറ്ററിയും വലിയ ഡിസ്‌പ്ലേയും ഫോണിന്റെ സവിഷേതകളാണ്. ഒരു ഫോണില്‍ എക്‌സിനോസും മറ്റേതില്‍ മീഡിയാ ടെക്ക് ചിപ്പുമാണുള്ളത്.

സാംസങ് എം13 4ജി-യുടെ നാല് ജിബി റാം + 64 ജിബി സ്‌റ്റോറേജ് പതിപ്പിന് 11,999 രൂപയാണ് വില. ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയാണ് വില.

5ജി പതിപ്പിനും രണ്ട് വേരിയന്റുകളാണുള്ളത്. ഇതില്‍ നാല് ജിബി റാം + 64 ജിബി പതിപ്പിന് 13,999 രൂപയും ആറ് ജിബി റാം + 128 ജിബി പതിപ്പിന് 15,999 രൂപയുമാണ് വില. മിഡ്‌നൈറ്റ് ബ്ലൂ, അക്വ ഗ്രീന്‍, സ്റ്റാര്‍ഡസ്റ്റ് ബ്രൗണ്‍ തുടങ്ങിയ നിറങ്ങളില്‍ ഫോണുകള്‍ എത്തും.

Top