ഇന്ത്യയ്ക്ക് മുമ്പ് സാംസങ് ഗാലക്‌സി M02 നേപ്പാൾ വിപണിയിൽ

സാംസങ് തങ്ങളുടെ പുത്തൻ ഫോൺ ആയ സാംസങ് ഗാലക്‌സി M02 വിന്റെ വിൽപന ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ നേപ്പാൾ വിപണിയിൽ ആരംഭിച്ചിരിക്കുകയാണ്. 10,000 രൂപയ്ക്ക് താഴെ വിലയുള്ള സാംസങ് ഗാലക്‌സി M02 ഈ മാസം 7ന് ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നായിരുന്നു സാംസങ് നേരത്തെ അറിയിച്ചത്. ട്രിപ്പിൾ ക്യാമറയും, 5,000mAh ബാറ്ററിയും, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 450 SoC പ്രൊസസ്സറുമായെത്തിയ സാംസങ് ഗാലക്‌സി M02s-ന് നേപ്പാളിൽ 15,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി ഓൺ ബോർഡ് സ്റ്റോറേജുമായാണ് സാംസങ് ഗാലക്‌സി M02s- എത്തുന്നത്.

4 ജിബി റാമുള്ള 10,000 രൂപയ്ക്ക് താഴെ വിലയുള്ള ഗാലക്‌സി ശ്രേണിയിലെ ആദ്യ ഫോൺ ആയിരിക്കും ഗാലക്‌സി M02s. സെഗ്മെന്റിലെ ഏറ്റവും മികച്ച ഗെയിമിംഗ്, സ്ട്രീമിംഗ്, ബ്രൗസിംഗ്, ഫോട്ടോഗ്രാഫി എന്നിവ ഗാലക്‌സി M02 നൽകും എന്ന അവകാശവാദവുമായാണ് ഗാലക്‌സി M02-യുടെ വരവ്.

കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിലാണ് സാംസങ് ഗാലക്‌സി M02s നേപ്പാളിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതേ നിറങ്ങളിലാവും ഗാലക്‌സി M02s ഇന്ത്യൻ വിപണിയിലുമെത്തിക്കുക. ആൻഡ്രോയിഡ് 10 അടിസ്ഥാനമായ സാംസങ് വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഗാലക്‌സി M02s പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് (720×1,560 പിക്‌സൽ) ടിഎഫ്ടി വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയാണ് ഫോണിന്. അഡ്രിനോ 506 ജിപിയുവിനൊപ്പം പ്രവർത്തിക്കുന്ന സ്നാപ്ഡ്രാഗൺ 450 ഒക്ടാകോർ SOC പ്രോസസ്സർ ആണ് ഫോണിൽ. 15W ക്വിക്ക് ചാർജ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി M02s ഫോണിൽ.

13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമറായാണ് സാംസങ് ഗാലക്‌സി M02s-ൽ. മൂന്ന് ലെൻസുകളും കുത്തനെയാണ് ക്രമീകരിച്ചിരിക്കുന്നത്. എഫ് / 2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. ഐ‌എസ്ഒ കണ്ട്രോൾ, ഓട്ടോ ഫ്ലാഷ്, ഡിജിറ്റൽ സൂം, എച്ച്ഡിആർ, എക്‌സ്‌പോഷർ കോമ്പൻസേഷൻ തുടങ്ങിയ സവിശേഷതകൾ ഈ കാമറ സംവിധാനത്തോടൊപ്പമുണ്ടാകും.

Top