സാംസങ് ഗാലക്‌സി എം01എസ് ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

സാംസങിന്റെ ബജറ്റ് സെഗ്മെന്റില്‍ ഏറെ ശ്രദ്ധ നേടിയ ഡിവൈസായ ഗാലക്സി M01s പുറത്തിറങ്ങി. മീഡിയടെക് ഹെലിയോ പി 22 ചിപ്സെറ്റ് ഒഴികെ ഗാലക്സി M01s സ്മാര്‍ട്ട്‌ഫോണില്‍ മറ്റെല്ലാ സവിശേഷതകളും പിന്‍തലമുറ ഡിവൈസിന്റേത് തന്നെയാണ്.

സാംസങ് ഗാലക്സി M01s സ്മാര്‍ട്ട്‌ഫോണിന്റെ 3 ജിബി റാമും 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റ് മാത്രമാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഈ ഡിവൈസിന് 9,999 രൂപയാണ് വില. ഇളം നീല, ഗ്രേ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഡിവൈസ് ലഭ്യമാണ്. സാംസങിന്റെ ഔദ്യോഗിക സൈറ്റിലും ആമസോണ്‍ ഇന്ത്യ സൈറ്റിലും ഗാലക്സി M01s സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

ഇന്‍ഫിനിറ്റി വി-കട്ട് നോച്ച് ഉള്ള 6.2 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി പാനലാണ് സാംസങ് ഗാലക്സി എം01എസ് സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. 3 ജിബി റാമും 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ പി 22 പ്രോസസറാണ്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി സ്റ്റോറജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവും ഈ സ്മാര്‍ട്ട്‌ഫോണില്‍ സാംസങ് നല്‍കിയിട്ടുണ്ട്.

13 എംപി പ്രൈമറി ഷൂട്ടര്‍, 2 എംപി സെക്കന്‍ഡറി ക്യാമറ എന്നിവയുള്ള ഡ്യുവല്‍ ക്യാമറ മൊഡ്യൂളാണ് സാംസങ് ഗാലക്സി M01s സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. ഇന്‍ഫിനിറ്റി വി-കട്ട് നോച്ചില്‍ 8 എംപി സെല്‍ഫി ക്യാമറയാണ് നല്‍കിയിട്ടുള്ളത്.

സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകളായ ബ്ലൂടൂത്ത്, വൈ-ഫൈ, 4 ജി എല്‍ടിഇ എന്നിവയെല്ലാം സാംസങ് ഗാലക്സി M01s സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്. 4,000 mAh ബാറ്ററിയാണ്. സുരക്ഷയ്ക്കായി, ഫെയ്സ് അണ്‍ലോക്ക് ഫീച്ചറും പുറകില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്.

ഗാലക്‌സി M01s മീഡിയ ടെക് ഹെലിയോ പി 22 ചിപ്സെറ്റുമായി വരുമ്പോള്‍ അതിന്റെ മുന്‍ഗാമിയായ ഗാലക്സി M01 സ്മാര്‍ട്ട്‌ഫോണില്‍ സ്നാപ്ഡ്രാഗണ്‍ 439 SoCയാണ് ഉള്ളത്.

Top