സാംസംങ് ജെ 7 പ്രൈമിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനായ ഗ്യാലക്‌സി ജെ7 പ്രൈം 2 ഇന്ത്യന്‍ വിപണിയില്‍

samsung-galaxy-j7-prime-2

സാംസംങിന്റെ ഏറ്റവും പുതിയ ഫോണ്‍ ഗ്യാലക്‌സി ജെ7 പ്രൈം 2 വിപണിയിലെത്തിച്ചു. 13,990 രൂപയാണ് ജെ7 പ്രൈം 2വിന്റെ ഇന്ത്യയിലെ വില. ജെ 7 പ്രൈമിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനായ ഗ്യാലക്‌സി ജെ7 പ്രൈം 2വില്‍ 13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്.

5050 ഇഞ്ച് ഫുള്‍ എച്ച്.ഡി (1080X1920 പിക്‌സല്‍) ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.6 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസ്സറും, ഒപ്പം 3 ജി.ബി റാമുമാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. 13മെഗാപിക്‌സല്‍സ് പിന്‍ കാമറയും, 13 മെഗാപിക്‌സലിന്റേതു തന്നെ സെല്‍ഫി ക്യാമറയുമുണ്ട്.

Top