സാംസങ്‌ ഗാലക്‌സി ജെ7 എന്‍എക്‌സ്‌ടി സ്മാര്‍ട്ട്‌ ഫോണുകളുടെ വില കുറച്ചു

Samsung, Galaxy J7,NXT

സാംസങ് ഗാലക്‌സി ജെ7 എന്‍എക്‌സ്ടി സ്മാര്‍ട്ട്‌ ഫോണുകള്‍ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും. കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ സാംസങ് ഗാലക്‌സി ജെ7 എന്‍എക്‌സ്ടിപുറത്തിറക്കിയത്. 12,990 രൂപയായിരുന്നു ഗാലക്‌സി ജെ7 32 ജിബിയുടെ വില.

11,490 രൂപയ്ക്ക് പുറത്തിറക്കിയ 16 ജിബി പതിപ്പിന്റെ വിലയില്‍ പിന്നീട് 1,000 രൂപയുടെ കുറവ് വരുത്തിയിരുന്നു. നിലവില്‍ 10,490 രൂപയ്ക്ക് ലഭ്യമായിരുന്ന 16 ജിബി പതിപ്പ് ഇപ്പോള്‍ 9,990 രൂപയ്ക്ക് ലഭിക്കും. 12,990 രൂപയ്ക്ക് പുറത്തിറക്കിയ 32 ജിബി പതിപ്പിന്റെ പുതിയ വില 11,990 രൂപയാണ്.

ഓഫ്‌ലൈനായി വാങ്ങുന്നവര്‍ക്കു മാത്രമാണ്‌ വില കുറവ് ലഭ്യമാവുക. ഗാലക്‌സി ജെ7 എന്‍എക്‌സ്ടി പതിപ്പുകളുടെ വില ഫ്‌ളിപ്കാര്‍ട്ടില്‍ 10,490 രൂപയും സാംസങ് ഷോപ്പില്‍ 12,990 രൂപയാണ്.

വില കുറവിന് പുറമെ ഗാലക്‌സി ജെ7 എന്‍എക്‌സ്ടി വോഡഫോണ്‍ ക്യാഷ്ബാക് പ്രോഗ്രാമും നല്‍കുന്നുണ്ട്. ഗാലക്‌സി ജെ7 എന്‍എകസ്ടി 16 ജിബി 500 രൂപയുടേയും, 32 ജിബി പതിപ്പുകളുടെ വിലയില്‍ 1,000 രൂപയുടേയും കുറവ് വരുത്തിയതിന് പുറമെ വോഡഫോണ്‍ കാഷ്ബാക് ഓഫറും നൽകുന്നതോടെ ബജറ്റ് സ്മാര്‍ട്ട്‌ ഫോണുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സാംസങ് ആരാധകര്‍ക്ക് മികച്ച അവസരമാണ് ലഭിക്കുക.

Top