സാംസങ് ഗാലക്‌സി ജെ4 ഇന്ത്യയില്‍ അവതരിപ്പിച്ചു: വില 9,990 രൂപ

j4

ഗാലക്‌സി ജെ സീരീസില്‍ ഗാലക്‌സി ജെ4 സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിന് 9,990 രൂപയാണ് വില. 1.4 GHz എക്‌സിനോസ് പ്രൊസസറാണ്. ഫോണില്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് രണ്ട് ജിബി, മൂന്ന് ജിബി റാം വാരിയന്റുകളാണുള്ളത്.

രണ്ട് ജിബി റാമുള്ള ഫോണില്‍ 16 ജിബി സ്‌റ്റോറേജും മൂന്ന് ജിബി റാം ഉള്ള ഫോണില്‍ 32 ജിബി സ്‌റ്റോറേജും ഉണ്ട്. 256 ജിബി വരെയുള്ള മെമ്മറി കാര്‍ഡ് ഫോണില്‍ ഉപയോഗിക്കാന്‍ കഴിയും. 2ഡി ഗ്ലാസ് ഡിസൈനുള്ള ഫോണിന് 5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്.

13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. എല്‍ഇഡി ഫ്‌ലാഷ് സൗകര്യമുള്ള ഈ ക്യാമറയില്‍ ഫുള്‍ എച്ച്ഡി വീഡിയോ ചിത്രീകരിക്കാം. അഞ്ച് മെഗാപിക്‌സലാണ് സെല്‍ഫിക്യാമറ. ക്രമീകരിക്കാന്‍ കഴിയുന്ന എല്‍ഇഡി ഫ്‌ലാഷ് ആണ് ഇതിനുള്ളത്.

4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുണ്ടാവും.

Top