Samsung Galaxy Golden 3 Dual-Display Android Flip-Phone Spotted in Images

സാംസങ് ഗോള്‍ഡന്‍ ടുവിന് സമാനമായ ഗോള്‍ഡന്‍ 3 എന്ന ഫ്‌ളിപ് സ്മാര്‍ട്‌ഫോണ്‍ ഉടന്‍ വിപണികളിലെത്തും. ഫോണിന്റെ ചിത്രങ്ങള്‍ ഇതിനകം ഓണ്‍ലൈനില്‍ എത്തിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എസ് 6 എഡ്ജില്‍ നിന്നും നോട്ട് ഫൈവില്‍ നിന്നുമാണ് ഫോണിന്റെ ഡിസൈന്‍ എടുത്തിട്ടുള്ളത്. സാംസങ് ഗാലക്‌സി എസ് 6ന് സമാനമാണ് ഗോള്‍ഡന്‍ ത്രീയുടെയും പിന്‍വശം. കാമറ മൊഡ്യൂളും എല്ലാം ഒറ്റനോട്ടത്തില്‍ അതുപോലെ തോന്നും. ത്രീ ഡി കര്‍വ്ഡ് ഗ്ലാസ് കണ്‍സ്ട്രക്ഷനും ലിപ്ഡ് ചിന്നും എല്ലാത്തിനും പുറമേ സ്പീക്കര്‍ ഘടിപ്പിച്ചതിലെ കൃത്യതയും എല്ലാം നോട്ട് ഫൈവില്‍ നിന്നും എസ് 6 എഡ്ജില്‍ നിന്നും സ്വാംശീകരിച്ചതാണെന്നു മനസ്സിലാകും.

3.9 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ആന്‍ഡ്രോയ്ഡ് ലോലിപോപ് ഒഎസാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 2.1 ജിഗാഹെഡ്‌സ് 64 ബിറ്റ് എക്‌സിനോസ് ചിപ്‌സെറ്റ് ഫോണിന് കരുത്ത് പകരുന്നു. 3 ജിബി റാം ഉള്ള ഫോണില്‍ 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. 4ജി ബാന്‍ഡ് വരെ സപ്പോര്‍ട്ട് ചെയ്യും. പിന്‍കാമറ 16 മെഗാപിക്‌സലും മുന്‍കാമറ 5 മെഗാപിക്‌സലുമാണ്. ചൈനീസ് വിപണിയില്‍ ആയിരിക്കും ഫോണ്‍ ആദ്യം ഇറങ്ങുക. ഇന്ത്യയിലേക്കും വൈകാതെ ഫോണ്‍ എത്തുമെന്ന് ശ്രുതിയുണ്ട്.

Top