സാംസങ് ഗാലക്‌സി എഫ് 22 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി; സവിശേഷതകള്‍

സാംസങ് ഗാലക്സി എഫ്22 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലും രണ്ട് കളര്‍ ഓപ്ഷനുകളിലും ഈ ഡിവൈസ് ലഭ്യമാകും. 6.4 ഇഞ്ച് ഡിസ്‌പ്ലെ, നാല് പിന്‍ ക്യാമറകള്‍, 6,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകള്‍.

സാംസങ് ഗാലക്‌സി എഫ്22 സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,499 രൂപ വിലയുണ്ട്. ഈ ഡിവൈസിന് ലോഞ്ച് ഓഫറായി മികച്ച കിഴിവും ലഭിക്കും. പ്രീപെയ്ഡ് ഇടപാടുകളില്‍ ബേസ് മോഡല്‍ 11,499 രൂപയ്ക്കും 6ജിബി മോഡല്‍ 13,499 രൂപയ്ക്കും സ്വന്തമാക്കാന്‍ സാധിക്കും. ഡെനിം ബ്ലാക്ക്, ഡെനിം ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാകും.

സാംസങ് ഗാലക്‌സി എഫ്22 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത് ജൂലൈ 13 മുതലാണ്. ഫ്‌ലിപ്പ്കാര്‍ട്ട്, സാംസങ് ഓണ്‍ലൈന്‍ സ്റ്റോര്‍, മറ്റ് ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴിയാണ് വില്‍പ്പന നടക്കുന്നത്. സാംസങ് ഗാലക്‌സി എഫ്22 സ്മാര്‍ട്ട്‌ഫോണില്‍ ഫോണ്‍ 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് എച്ച്ഡി + ഡിസ്‌പ്ലെയാണ് ഉള്ളത്. ഇതില്‍ വാട്ടര്‍ ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ചും ഉണ്ട്. 90 റിഫ്രഷ് റേറ്റാണ് ഈ ഡിവൈസില്‍ സാംസങ് നല്‍കിയിട്ടുള്ളത്. 4 ജിബി / 64 ജിബി, 6 ജിബി / 128 ജിബി സ്റ്റോറേജ്, റാം ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹെലിയോ ജി80 ചിപ്പ് സെറ്റാണ്. ഡിവൈസില്‍ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനായി മൈക്രോ എസ്ഡികാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്.

ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് സാംസങ് ഗാലക്സി എഫ്22 സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. ഇതില്‍ നാല് ക്യാമറകളുണ്ട്. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലെ സെന്‍സറുകള്‍. ഡിവൈസില്‍ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 13 മെഗാപിക്‌സല്‍ ക്യാമറയും കമ്പനി നല്‍കിയിട്ടുണ്ട്. പോര്‍ട്രെയിറ്റ് മോഡ്, നൈറ്റ് മോഡ് തുടങ്ങി നിരവധി ക്യാമറ ഫീച്ചറുകളും ഇതില്‍ ഉണ്ട്.

ഗാലക്‌സി എഫ്22 സ്മാര്‍ട്ട്‌ഫോണില്‍ 6,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 15W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഡിവൈസില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വണ്‍ യുഐ 3.1ലാണ് ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. എഐ ഫെയ്സ് അണ്‍ലോക്ക്, സൈഡ് മൌണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, സാംസങ് പേ മിനി സപ്പോര്‍ട്ട് എന്നിവയും സാംസങ് ഈ ഡിവൈസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് പതിപ്പ് 5.0, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, ജിപിഎസ്, എന്‍എഫ്സി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

 

Top