സാംസങ് ഗ്യാലക്‌സി എ9 പ്രോയുടെ ക്യാമറാ സവിശേഷതകള്‍ നോക്കാം

സാംസങ് ഗ്യാലക്‌സി എ9 പ്രോയുടെ ക്യാമറാ സവിശേഷതകള്‍ പുറത്തുവിട്ടു. നാല് ക്യാമറകളാണ് ഫോണിനുള്ളത്. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. 660SoC ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണിന് 3,720 എംഎഎച്ചാണ് ബാറ്ററി.

4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നീ സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. ക്യാമറയുടെ കാര്യത്തില്‍, 24 എംപി പ്രൈമറി സെന്‍സര്‍, 8 എംപി ക്യാമറ സെന്‍സര്‍, 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ്, 10 എംപി, 5 എംപി സൂം ലെന്‍സ് എന്നിവയാണുള്ളത്.

Top