സാംസങ് ഗാലക്‌സി എ9 നവംബര്‍ 20ന് ഇന്ത്യയില്‍ അവതരിപ്പിക്കും

നാല് റിയര്‍ ക്യാമറകളുള്ള സാംസങ് ഗാലക്‌സി എ9 നവംബര്‍ 20ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 39,000 രൂപയാണ് ഫോണിന് വില വരുന്നത്. ബ്ലാക്ക്, പിങ്ക്, ബ്ലു എന്നിങ്ങനെ മൂന്ന് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

24 എംപി പ്രൈമറി സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെന്‍സര്‍, 5 എംപി സെന്‍സര്‍, 24 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറ സവിശേഷതകള്‍.

18:5:9 ആസ്പെക്ട് റേഷ്യോ, 2220×1080 പിക്സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 3,800 എംഎഎച്ചാണ് ബാറ്ററി. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

Top