ക്വാഡ് കാമറകളുള്ള സാംസങ് ഗാലക്‌സി എ9 ഇന്ത്യയില്‍ അവതരിപ്പിച്ചു

സാംസങ് ഗാലക്‌സി എ9 ഇന്ത്യയില്‍ അവതരിപ്പിച്ചു. ബാക്ക് വശത്ത് നാല് ക്യാമറകളാണ് ഫോണിനുള്ളത്. 36,990 രൂപയാണ് ഫോണിന് വില വരുന്നത്. നവംബര്‍ 28 മുതല്‍ ഫോണ്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സാംസങ് ഷോപ്പ്, പേടിഎം മാള്‍, എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവയിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാം. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 3,000 രൂപ കാഷ്ബാക്ക് ലഭിക്കുന്നതാണ്.

6 ജിബി റാം വാരിയന്റിനാണ് 36,990 രൂപ. 8 ജിബി റാം വാരിയന്റിന് 39,990 രൂപയുമാണ് വില വരുന്നത്. 8 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 10 എംപി ടെലിഫോട്ടോ കാമറ, 24 എംപി മെയിന്‍ കാമറ, 5 എംപി ഡെപ്ത് കാമറ എന്നിങ്ങനെ നാല് ക്യാമറകളാണ് ഫോണിന് ബാക്ക് വശത്ത് ഉള്ളത്. 24 എംപി ഫ്രണ്ട് ക്യാമറയാണ്.

കറുപ്പ്, നീല, പിങ്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലുള്ള 3ഡി ഗ്ലാസ് ബാക്ക് പാനലുകളാണ് സാംസങ് ഗാലക്‌സി എ9ന് ഉള്ളത്. 18:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.3 ഇഞ്ച് എഫ്എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 512 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,800 എംഎഎച്ചാണ് ബാറ്ററി.

Top