സാംസങ് ഗാലക്‌സി എ8 എസ് ഡിസംബര്‍ 10ന് ചൈനയില്‍ അവതരിപ്പിക്കും

ന്‍ ഡിസ്‌പ്ലേ ക്യാമറയുള്ള സാംസങ് ഗാലക്‌സി എ8 എസ് ഡിസംബര്‍ 10ന് ചൈനയില്‍ അവതരിപ്പിക്കും. 19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.39 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാകും ഫോണിന് എന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാകും പ്രവര്‍ത്തിക്കുക. 3,400 എംഎഎച്ചാണ് ബാറ്ററി.

6 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജാകും ഫോണിനുള്ളത്. സാംസങ് ഗാലക്‌സി എ7 സ്മാര്‍ട്‌ഫോണിനെ പോലെ ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണ് എ8 എസിനും ഉണ്ടാകുക. 24 എംപി പ്രൈമറി ക്യാമറ, 10 എംപി, 5 എംപി ക്യാമറ എന്നിങ്ങനെയാണ്. 24 എംപി ഫ്രണ്ട് ക്യാമറയുമാണ്.

Top