സാംസങ് ഗാലക്‌സി എ8 സ്റ്റാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു;ആഗസ്റ്റ് 27 മുതല്‍ ആമസോണിലും

സാംസങ്ങിന്റെ പുതിയ സ്മാര്‍ട്‌ഫോണായ സാംസങ് ഗാലക്‌സി എ8 സ്റ്റാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 34,990 രൂപയാണ് ഫോണിന്റെ വില. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന്. ആഗസ്റ്റ് 27 മുതല്‍ ഫോണ്‍ ആമസോണിലും ലഭ്യമാകും. സെപ്റ്റംബര്‍ 5 മുതല്‍ റീടെയില്‍ സ്റ്റോറുകളിലും എത്തും. മിഡ്‌നൈറ്റ് ബ്ലാക്ക്, ഐവറി വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 16എംപി+24എംപി ക്യാമറ സെന്‍സറുകളാണ്. 660 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,700 എംഎഎച്ചാണ് ബാറ്ററി. 6ജിബി റാം 64ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

Top