ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്‌സി എ8ന്റെ സവിശേഷതകള്‍ നോക്കാം

മിഡ് സെഗ്മെന്റ് സ്മാര്‍ട്‌ഫോണ്‍ സാംസങ് ഗാലക്‌സി എ8 എത്തുന്നു. ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 6.4 ഇഞ്ച് ഡിസ്‌പ്ലേയാകും ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറുളള ഫോണ്‍ ആന്‍ഡ്രോയിഡ് 9.0 പൈയിലാകും പ്രവര്‍ത്തിക്കുന്നത്. 6 ജിബി റാം 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് വാരിയന്റാകും ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 512 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.

ട്രിപ്പിള്‍ റിയര്‍ ക്യാമറകളാകും ഫോണിനുള്ളത്. 24 എംപി പ്രൈമറി ക്യാമറ, 10 എംപി സെക്കന്‍ഡറി ക്യാമറ, 5 എംപി ക്യാമറ എന്നിങ്ങനെയാണ്. 24 എംപി ഫ്രണ്ട് ക്യാമറയുമാണ്. 3,400 എംഎഎച്ചാണ് ബാറ്ററി. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Top