മൂന്ന് ക്യാമറകളുള്ള സാംസങ് ഗ്യാലക്‌സി എ7 അവതരിപ്പിച്ചു

മൂന്ന് ക്യാമറകളോടു കൂടിയ സാംസങ് ഗ്യാലക്‌സി എ7 ദക്ഷിണ കൊറിയയില്‍ അവതരിപ്പിച്ചു. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് പ്രവര്‍ത്തിക്കുന്നത്. 1080x 2220 റെസൊല്യൂഷനില്‍ 6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 24 എംപി, 8 എംപി, 5 എംപി എന്നിങ്ങനെ മൂന്ന് ക്യാമറകളാണ് ഉള്ളത്.

4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 3,300 എംഎഎച്ചാണ് ബാറ്ററി. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്. നീല, കറുപ്പ്, ഗോള്‍ഡ്, പിങ്ക് എന്നീ നാല് നിറങ്ങളിലുള്ള വാരിയന്റുകളാണ് സാംസങ് ഗ്യാലക്‌സി എ7ന് ഉള്ളത്.

Top