സാംസങ് ഗ്യാലക്‌സി എ6 സ്മാര്‍ട്‌ഫോണിന്റെ ചിത്രങ്ങള്‍ പുറത്ത്

സാംസങ് ഗ്യാലക്‌സി എ6 സ്മാര്‍ട്‌ഫോണിന്റെ ചിത്രങ്ങള്‍ ലീക്ക് ചെയ്തു. നാല് കളര്‍ വാരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവല്‍ റിയര്‍ ക്യാമറയും ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്. 18:9 ആസ്‌പെക്ട് റേഷ്യോയില്‍ 5.99 ഇഞ്ച് ഐപിഎസ് ഡിസപ്ലേയാണ് ഫോണിനുള്ളത്.

ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നീ രണ്ട് വാരിയന്റുകളുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 3,300 എംഎഎച്ചാണ് ബാറ്ററി.

Top