സാംസങ് ഗാലക്‌സി A6+ന് വില കുറച്ചു; വെറും 21,990 രൂപ

സാംസങ് ഗാലക്‌സി A6+ന് വില കുറച്ച് കമ്പനി. ഈ മെയ് മാസത്തില്‍ ഗാലക്‌സി A6, ഗാലക്‌സി J6, ഗാലക്‌സി J8 എന്നീ മോഡലുകളുടെ കൂടെയായിരുന്നു സാംസങ് ഈ മോഡല്‍ അവതരിപ്പിച്ചിരുന്നത്. അതിനിടെ 2000 രൂപ കഴിഞ്ഞ മാസം ഫോണിന് വിലകുറച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും 2000 രൂപ കൂടെ കമ്പനി കുറച്ചിരിക്കുകയാണ്. ഇപ്പോള്‍ ഗാലക്‌സി J6ന്റെ വില 21,990 രൂപ ആയിരിക്കുകയാണ്.

6 ഇഞ്ച് FHD+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് ഗാലക്‌സി A6+ ല്‍. 1.8GHz ഒക്ടാകോര്‍ പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 4ജിബി റാം, 64ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്. 16എംപി/5എംപി ഡ്യുവല്‍ ക്യാമറയും 24എംപി സെല്‍ഫി ക്യാമറയുമാണ് ക്യാമറ സവിശേഷതകള്‍. 3500എംഎഎച്ച് ബാറ്ററി ശേഷിയാണ് ഗാലക്‌സി എ6 പ്ലസില്‍.

6 ഇഞ്ച് 1080 x 2220 പിക്‌സല്‍ ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് 18.5:9 ഇന്‍ഫിനിറ്റി 2.5 ഡി വളവ് ഗ്ലാസ് ഡിസ്‌പ്ലേ, 1.8GHz ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 അഡ്‌നാനോ 506 ജിപിയു 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, 32 ജിബി ഇന്റേണല്‍ മെമ്മറി / 3 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി / 4 ജിബി റാം, 256 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറി എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍.

ഡ്യുവല്‍ സിം, ആന്‍ഡ്രോയ്ഡ് 8 ഓറിയോ, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 16 എംപി റിയര്‍ ക്യാമറ, എഫ് / 1.7 അപ്പെര്‍ച്ചര്‍, എല്‍ഇഡി ഫ്‌ളാഷ്, 5 എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ എഫ് / 1.9 അപ്പെര്‍ച്ചര്‍ 24 എംപി ഫ്രന്റ് ഫേസിംഗ് ക്യാമറ എഫ് / 1.9 അപ്പെര്‍ച്ചര്‍ എന്നിവയും എടുത്തുപറയേണ്ടവയാണ്.

Top