സാംസങ് ഗാലക്‌സി എ6 പ്ലസ്, എ8 സ്റ്റാര്‍ എന്നീ ഫോണുകള്‍ ഇന്ത്യയില്‍ വിലക്കുറവ്

സാംസങ് ഗാലക്‌സി എ6 പ്ലസ്, എ8 സ്റ്റാര്‍ എന്നീ ഫോണുകള്‍ക്ക് ഇന്ത്യയില്‍ വിലക്കുറവ്. 3,000 രൂപയാണ് എ6 പ്ലസിന് വിലക്കുറവ്. 18,990 രൂപയാണ് ഫോണിന്റെ ഇപ്പോഴത്തെ വില. 29,990 രൂപയാണ് ഗാലക്‌സി എ8 സ്റ്റാറിന് ഇപ്പോള്‍ വില വരുന്നത്. സാംസങ് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഇ-റീടെയില്‍ പ്ലാറ്റ്‌ഫോമുകളിലും ഫ്‌ളിപ്കാര്‍ട്ടിലും ആമസോണ്‍ ഇന്ത്യയിലും ഫോണ്‍ ലഭ്യമാണ്.

6 ഇഞ്ച് FHD+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്പ്ലേയാണ് ഗാലക്സി A6+ ല്‍. 1.8GHz ഒക്ടാകോര്‍ പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 4ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഫോണിലുണ്ട്. 16എംപി/5എംപി ഡ്യുവല്‍ ക്യാമറയും 24എംപി സെല്‍ഫി ക്യാമറയുമാണ് ക്യാമറ സവിശേഷതകള്‍. 3500എംഎഎച്ച് ബാറ്ററി ശേഷിയാണ് ഗാലക്സി എ6 പ്ലസില്‍.

6 ഇഞ്ച് 1080 x 2220 പിക്സല്‍ ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് 18.5:9 ഇന്‍ഫിനിറ്റി 2.5 ഡി വളവ് ഗ്ലാസ് ഡിസ്പ്ലേ, 1.8GHz ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 450 അഡ്നാനോ 506 ജിപിയു 14nm മൊബൈല്‍ പ്ലാറ്റ്ഫോം, 32 ജിബി ഇന്റേണല്‍ മെമ്മറി / 3 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി / 4 ജിബി റാം, 256 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറി എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍.

ഡ്യുവല്‍ സിം, ആന്‍ഡ്രോയ്ഡ് 8 ഓറിയോ, എല്‍ഇഡി ഫ്ളാഷോടു കൂടിയ 16 എംപി റിയര്‍ ക്യാമറ, എഫ് / 1.7 അപ്പെര്‍ച്ചര്‍, എല്‍ഇഡി ഫ്ളാഷ്, 5 എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ എഫ് / 1.9 അപ്പെര്‍ച്ചര്‍ 24 എംപി ഫ്രന്റ് ഫേസിംഗ് ക്യാമറ എഫ് / 1.9 അപ്പെര്‍ച്ചര്‍ എന്നിവയും എടുത്തുപറയേണ്ടവയാണ്.

Top