ഗാലക്സി എ സീരീസിലെ പുതിയ സ്മാര്‍ട്ട്ഫോണ്‍; ഗാലക്സി എ51 നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും

സാംസങിന്റെ ഗാലക്സി എ സീരീസിലെ പുതിയ സ്മാര്‍ട്ട്ഫോണായ ഗാലക്സി എ 51 നാളെ (ജനുവരി 29) ഇന്ത്യയില്‍ അവതരിപ്പിക്കും. സോഷ്യല്‍ മീഡിയ വഴി കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം വിയറ്റ്‌നാമില്‍ വച്ചാണ് ഗാലക്‌സി എ സീരിസ് പുറത്തിറക്കിയിരുന്നത്.

ഈ ആഴ്ച്ച തന്നെ ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ച് ഇവന്റ് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ട് ഡിവൈസുകളാണ് ലോഞ്ച് ഇവന്റില്‍ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ഡിവൈസുകള്‍ക്കും പുതിയ ഡിസൈനിനൊപ്പം ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലെയായിരിക്കും ഉണ്ടാവുക. അതില്‍ നടുഭാഗത്തായി പഞ്ച്-ഹോള്‍ കട്ട്ഔട്ടും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി എ 51ന്റെ ഇന്ത്യയിലെ വില 22,990 രൂപയായിരിക്കും. കമ്പനി പുറത്തിറക്കുന്ന മറ്റൊരു മോഡലായ ഗാലക്‌സി എ 71 എ51നെക്കാള്‍ വില കൂടിയ മോഡലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാലക്‌സി എ71ന്റെ എന്‍ട്രി ലെവലായ 6 ജിബി + 128 ജിബി വേരിയന്റിന് ഇന്ത്യയില്‍ 29,990 രൂപ മുതലായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ എക്‌സ്പാന്റ് ചെയ്യാന്‍ സാധിക്കും. പ്രിസം ക്രഷ് ബ്ലാക്ക്, വൈറ്റ്, ബ്ലൂ, പിങ്ക് എന്നീ മൂന്ന് നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകുക. ക്വാഡ് ക്യാമറ സെറ്റപ്പുമായാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നത്.

48 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സിനൊപ്പം 5 എംപി മാക്രോ ലെന്‍സ്, 12 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, ഡെപ്ത് സെന്‍സിങിനുള്ള 5 എംപി ക്യാമറ എന്നിവ ക്യാമറ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 15W ഫാസ്റ്റ് ചാര്‍ജിംഗിങ് സപ്പോര്‍ട്ടുള്ള 4,000mAh ബാറ്ററി വാഗ്ദാനം ചെയ്യുന്നു.

Top