ഇന്ത്യന്‍ വിപണി കീഴടക്കാന്‍ പുതിയ സവിശേഷതകളുമായി ഗാലക്സി എ 51

സാംസങ് ഗാലക്സി എ 51 ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. പുതിയ സവിശേഷതകളുമായാണ് ഫോണ്‍ വിപണിയിലെത്തുന്നത്. ട്രിപ്പിള്‍ ക്യാമറകളേക്കാള്‍ ക്വാഡ് ക്യാമറ സജ്ജീകരണവുമായി 2020 ന്റെ തുടക്കത്തില്‍ ഗാലക്സി എ 51 ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

3.5 എംഎം ഹെഡ്ഫോണ്‍ ജാക്കും ടൈപ്പ്-സി പോര്‍ട്ടും രണ്ട് നാനോ സിം കാര്‍ഡുകള്‍ക്കും മൈക്രോ എസ്ഡി കാര്‍ഡ് പിന്തുണയ്ക്കുമായി ഒരു ട്രിപ്പിള്‍ കാര്‍ഡ് സ്ലോട്ടും അടങ്ങിയിട്ടുള്ളതാണ് ഗാലക്സി എ 51. 91 മൊബൈലുകളാണ് ഗാലക്സി എ 51 ക്വാഡ് ക്യാമറ സജ്ജീകരണവുമായി വിപണിയില്‍ എത്തുന്നത്. ഗാലക്സി എ 51 ന് 32 എംപി പ്രധാന ക്യാമറ, 12 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, 2 എം ഒപ്റ്റിക്കല്‍ സൂം ഉള്ള 12 എംപി ടെലിഫോട്ടോ ലെന്‍സ്, 5 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉണ്ടാകുമെന്നും വെളിപ്പെടുത്തി.

സാംസങ് ഗാലക്സി എ 51 ന്റെ കൃത്യമായ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗാലക്സി എ 51 എക്സിനോസ് 9611 സോസി, വാട്ടര്‍ ഡ്രോപ്പ് ഡിസ്പ്ലേ, ആന്‍ഡ്രോയിഡ് 10 എന്നിവ പ്രദര്‍ശിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്.

Top